Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തെലങ്കാന: ആംബുലന്‍സിന് നല്‍കാന്‍ പണമില്ലാത്തതിനാല്‍ കുഷ്ഠരോഗിയായ യാചകന്‍ ഭാര്യയുടെ മൃതദേഹം ഉന്തുവണ്ടിയില്‍ കിടത്തി 60 കിലോമീറ്റര്‍ തള്ളിക്കൊണ്ടുപോയി. ഹൈദരാബാദ് നഗരത്തിലെ ക്ഷേത്രപരിസരത്തു ഭിക്ഷ യാചിച്ചു വന്ന രാമുലുവാണ് (53) ഭാര്യയുടെ മൃതദേഹവുമായി 24 മണിക്കൂറാണ് സഞ്ചരിച്ചത്.ഹൈദരാബാദ് റെയില്‍വേ സ്‌റ്റേഷനില്‍ വെച്ചാണ് ഭാര്യ കവിത(46) മരിച്ചത്.ഭാര്യയും കുഷ്ഠരോഗ ബാധിതയായിരുന്നു. സ്വദേശമായ സങ്കാറെഡ്ഡിയിലേക്ക് മൃതദേഹം എത്തിക്കാന്‍ ആശുപത്രി അധികൃതര്‍ 5000 രൂപയാണ് രാമുലുവിനോട് ആവശ്യപ്പെട്ടത്. പണമില്ലാത്തതിനാല്‍ മൃതദേഹം ഉന്തുവണ്ടിയിലാക്കി നടത്തം ആരംഭിച്ച ഇദ്ദേഹത്തിന് രാത്രിയില്‍ വഴി തെറ്റുകയും 60 കിലോമീറ്റര്‍ അകലെയുള്ള മറ്റൊരു ടൗണായ വികാരാബാദില്‍ എത്തിച്ചേരുകയുമായിരുന്നു.
റോഡരികില്‍ ഇരുന്ന് കരഞ്ഞ രാമുലുവിനോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ പ്രദേശവാസികള്‍ വികാരാബാദ് ടൗണ്‍ സബ് ഇന്‍സ്‌പെക്ടര്‍ രവിയെ വിവരം അറിയിച്ചു. തുടര്‍ന്ന് രമേശ് കുമാര്‍ എന്ന അഭിഭാഷകന്റെ സഹായത്തോടെ പോലീസ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ നടപടികളെടുക്കുകയും ചെയ്തു. വിവേകാനന്ദ ട്രസ്റ്റിന്റെ ആംബുലന്‍സിലാണ് മൃതദേഹം നാട്ടിലെത്തിച്ചത്.
ഒഡീഷയില്‍ ആംബുലന്‍സിന് നല്‍കാന്‍ പണമില്ലാത്തതിനാല്‍ ഭാര്യയുടെ മൃതദേഹം കിലോമീറ്ററുകളോളം ചുമന്നുകൊണ്ടു പോകേണ്ടിവന്ന മാഞ്ചിയുടെ കഥ രാജ്യത്തെ ഞെട്ടിച്ചിരുന്നു. എന്നാല്‍ ഇതൊന്നും ഒറ്റപ്പെട്ട സംഭവമല്ല എന്ന് പിന്നീടുവന്ന വാര്‍ത്തകള്‍ തെളിയിച്ചു. മനസാക്ഷിയെ ഞെട്ടിക്കുന്ന സമാനസംഭവം വീണ്ടും റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Leave a Reply