Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഒരു കാലത്ത് ലോക മൊബൈല്‍ വിപണിയാകെ അടക്കിവാണിരുന്ന നോക്കിയയുടെ ഏറ്റവും ജനപ്രിയമായ ഫോണായിരുന്ന നോക്കിയ 110 തിരിച്ചുവരുന്നു.അതും ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമില്‍..! ഗൂഗിളിന്റെ ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് വെര്‍ഷനായ ലോലിപോപ്പിലാണ് 1100 എത്തുന്നത്. ക്വോഡ് കോര്‍ മീഡിയ ടെക് പ്രൊസസറും 512 എം.ബി റാമുമാണ് ഫോണിന് കരുത്തു പകരുക. ഇതിനുപുറമേ പ്രൊസസ്സർ, മെമ്മറി എന്നിവയും അറ്റാച്ചു ചെയ്താകും ഫോൺ അവതരിപ്പിക്കുന്നത്. നോക്കിയ പവര്‍ യൂസര്‍ വെബ്‌സൈറ്റിലാണ് നോക്കിയയെ 1100ന്റെ ആന്‍ഡ്രോയിഡ് വെര്‍ഷനെ പറ്റി റിപ്പോര്‍ട്ട് ചെയ്തത്.കൃത്യമായ വിവരങ്ങള്‍ ഇനിയും പുറത്തുവന്നിട്ടില്ലെങ്കിലും നോക്കിയ 1100 എന്ന ജനകീയ മോഡല്‍ നമ്പറില്‍ ഏതെങ്കിലും പുതിയ ഫോണ്‍ അവതരിപ്പിക്കാനാവും കമ്പനിയുടെ പദ്ധതിയെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.2003–ൽ പുറത്തിറങ്ങിയതും ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ടതുമായ മൊബൈൽ ഫോൺ മോഡലായിരുന്നു 1100. എന്നാൽ 2016 അവസാനപാദവാർഷികം വരെ നോക്കിയയ്ക്ക് സ്മാർട്ട് ഫോണുകളിൽ തങ്ങളുടെ പേരുപയോഗിക്കാൻ കഴിയില്ല. അതിനാൽ നോക്കിയ 1100 സ്മാർട്ട്ഫോണാക്കിയാലും 2017ൽ മാത്രമേ നോക്കിയയുടെ പേരിൽ ഇത് വിപണിയിൽ എത്തിക്കാൻ കഴിയൂവെന്നാണ് വിദഗ്ധരുടെ അഭിപ്രായം. മൈക്രോസോഫ്റ്റുമായുള്ള കരാർ പ്രകാരമാണിത്. നിലവിലുള്ള നോക്കിയ സ്മാർട്ട് ഫോണുകളിൽ ഇത് 10 വർഷം വരെയാണ്. അതിനാലാണ് ലോകത്തിലെ തന്നെ തങ്ങളുടെ ഏറ്റവും മികച്ച ഫോണായ 1100 സ്മാർട്ട് ഫോണായി ഇറക്കാൻ നോക്കിയ തീരുമാനിച്ചിരിക്കുന്നത്.
Leave a Reply