Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 3:28 am

Menu

Published on January 9, 2017 at 10:20 am

ഒടുവിലിതാ എത്തി നോക്കിയയുടെ ആദ്യ ആൻഡ്രോയ്ഡ് ഫോൺ

nokias-first-android-smartphone-is-an-all-metal-mid-ranger

 

ഒരു കാലത്ത് മൊബൈല്‍ ഫോണ്‍ വിപണിയില്‍ പകരക്കാരില്ലാതിരുന്ന നോക്കിയ തങ്ങളുടെ ആദ്യ ആൻഡ്രോയ്ഡ് ഫോൺ അവതരിപ്പിച്ചു.

ചൈനീസ് വിപണിയിലാണ് പുതിയ ഫോണ്‍ ഇറക്കിയിരിക്കുന്നത്. നോക്കിയ 6 എന്ന് പേരിട്ടിരിക്കുന്ന ഫോണ്‍ നോക്കിയ ബ്രാൻഡ് അവകാശമുള്ള എച്ച്.എം.ഡി ഗ്ലോബലാണ് ചൈനീസ് വിപണിയിൽ എത്തിച്ചിരിക്കുന്നത്.

തങ്ങളുടെ വെബ്സൈറ്റ് വഴിയാണ് ഫിൻലാൻഡ് കമ്പനിയായ എച്ച്.എം.ഡി ഗ്ലോബൽ, നോക്കിയ 6 പുറത്തിറക്കുന്ന കാര്യം പ്രഖ്യാപിച്ചത്. ലാസ് വേഗാസിൽ നടക്കുന്ന കൺസ്യൂമെർ ഇലക്ട്രോണിക് ഷോയിൽ (CES 2017) നോക്കിയ ഫോൺ പുറത്തിറക്കുമെന്നാണ് കരുതിയിരുന്നെങ്കിലും കമ്പനി അ‌പ്രതീക്ഷിത നീക്കത്തിലൂടെ നോക്കിയ 6 അ‌വതരിപ്പിക്കുകയായിരുന്നു.

ചൈനീസ് വില 1699 യുവാനാണ്, (246 ഡോളർ, ഏകദേശം 16760 രൂപ) ഫോണിന്‍റെ വില. എന്നാൽ ഈ ഹാൻഡ്സെറ്റ് ഇന്ത്യ ഉൾപ്പെടുന്ന വിപണികൾ എന്ന് എത്തുമെന്നത് സംബന്ധിച്ച് കമ്പനി ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

ആൻഡ്രോയ്ഡ് 7.0 ന്യൂഗട്ടിലാണ് നോക്കിയ 6 പ്രവർത്തിക്കുന്നത്. 5.5 ഇഞ്ച് ഫുൾ എച്ച്.ഡി ഡിസ്പ്ലേയ്ക്ക് 403 പി.പി.എെ പിക്സൽ സാന്ദ്രതയുണ്ട്. ഗൊറില്ല ഗ്ലാസ്സ് 2.5ഡി ഡിസ്പ്ലേ സംരക്ഷിക്കുന്നു. 3000 എം.എ.എച്ച് ആണ് ഫോണിന്‍റെ ബാറ്ററി ശേഷി.

എല്‍.ഇ.ഡി ഫ്ലാഷോടുകൂടിയ 16 മെഗാപിക്സൽ പിൻക്യാമറയും 8 മെഗാപിക്സൽ മുൻക്യാമറയുമാണ് ഫോണിലുള്ളത്. ഡ്യുവൽ സിം സൗകര്യവും ഫോണിലുണ്ട്. ഒരു ജി.എസ്.എം സിമ്മും ഒരു സി.ഡി.എം.എ സിമ്മും ഉപയോഗിക്കാം.

4 ജിബി റാമുമായി എത്തുന്ന ഫോണിന് കരുത്തുപകരുന്നത് ഒക്ടാകോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 430 പ്രൊസസറാണ്. 64 ജിബി ഇന്‍റേണൽ മെമ്മറിയുണ്ട് നോക്കിയ 6ന്. എസ്.ഡി കാർഡ് ഉപയോഗിച്ച് 128 ജിബി വരെ മെമ്മറി ശേഷി ഉയർത്താം.

3ജി, 4ജി, ജി.പി.എസ്, ബ്ലൂടൂത്ത്, യു.എസ്.ബി-ഒ.ടി.ജി തുടങ്ങിയവയാണ് ഫോണിലെ കണക്ടിവിറ്റി സവിശേഷതകൾ. അ‌ലുമിനിയം മെറ്റാലിക് ബോഡിയാണ് നോക്കിയ 6ന് രൂപഭംഗി നൽകുന്നത്. സുരക്ഷയ്ക്കായി ഫിംഗർപ്രിന്‍റ് സ്കാനറും ഫോണിലുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News