Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കറുത്ത പൂച്ച പലരുടെയും പേടി സ്വപ്‌നമാണ് . പൂച്ച കുറുകെ ചാടുന്നത് എന്തോ വലിയ കുഴപ്പം വരാനിരിക്കുന്നുവെന്ന ധാരണ വെച്ചുപുലര്‍ത്തുന്നവരാണ് അവര്‍. ഈ വിശ്വാസത്തിന് പിന്നിലും ചില വസ്തുതകൾ ഉണ്ട്.
ഈജിപ്ഷ്യന്‍മാര്‍ വാണിരുന്ന 3000 ബിസി കാലഘട്ടവുമായാണ് കറുത്ത പൂച്ചയുടേയും അതിന്റെ പ്രകൃത്യതീതശക്തിയുടേയും ചരിത്രം കെട്ടുപിണഞ്ഞു കിടക്കുന്നത്. അക്കാലത്ത് കറുത്ത പൂച്ചയെ ആരാധിച്ചവരായിരുന്നു അവര്‍. കറുത്ത പൂച്ചയെ കൊല്ലുന്നത് അക്കാലത്ത് വധശിക്ഷ വരെ കിട്ടാവുന്ന കുറ്റമായി കണക്കായിരുന്നുവത്രെ. മധ്യകാലത്തോടെയാണ് യൂറോപ്യന്‍മാരുടെ കണ്ണില്‍ കറുത്ത പൂച്ച ദുശ്ശകനമായി കണ്ടുതുടങ്ങിയത്.. കറുത്ത പൂച്ചയുടെ വേഷത്തില്‍ ദുര്‍മന്ത്രവാദികള്‍ എത്തുമെന്നായിരുന്നു ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ള അന്ധവിശ്വാസം. കറുത്ത പൂച്ച കുറുകെ ചാടുന്നത് ദുശ്ശകുനമാണെന്ന കണ്ടെത്തല്‍ ഇംഗ്ലണ്ടിന്റെ സംഭാവനയാണ്. 1560കളിലെ ഇംഗ്ലീഷ് പഴങ്കകഥകളിലാണ് ഈ ദുശ്ശകുനം ആദ്യം കടന്നുവന്നത്.
ഇതുമായി ബന്ധപ്പെട്ട് ഒരു ഐതിഹ്യവും നിലവിലുണ്ട്. ഒരു അച്ഛനേയും മകന്റേയും നേരനുഭവം എന്ന രീതിയിലാണ് ആ കഥ. ഒരിക്കല്‍ അച്ഛന്റേയും മകന്റേയും യാത്രമധ്യേ വഴിയില്‍ ഒരു പൂച്ച കടന്നുവന്നു. വഴിമുടക്കി നിന്ന പൂച്ചയെ ഇരുവരും കല്ലെറിഞ്ഞ് ഓടിച്ചു. തെരുവിലെ ഒരു വീട്ടിലേക്കാണ് ആ പൂച്ച ഓടിപോയത്. പ്രദേശത്ത് കുപ്രസിദ്ധി നേടിയ ദുര്‍മന്ത്രവാദിനിയുടേതായിരുന്നു ആ വീട്. പിറ്റേദിവസം അതേവഴിയില്‍ നടക്കാനിറങ്ങിയ അച്ഛനും മകനും കാണാനിടയായത് കാലില്‍ പരുക്കേറ്റ് മുടന്തി നടക്കുന്ന ദുര്‍മന്ത്രവാദിനിയെ. കാര്യമന്വേഷിച്ചപ്പോള്‍ കറുത്ത പൂച്ചയെന്നാണ് ഉത്തരം ലഭിച്ചത്. അന്നുമുതലാണത്രെ കറുത്ത പൂച്ചകളേയും ദുര്‍മന്ത്രവാദത്തേയും ചേര്‍ത്തുള്ള കഥകളുടെ ആരംഭം.
പൂച്ച കുറുകെ ചാടുന്നത് കണ്ടാല്‍ പരിഭ്രാന്തരാകുന്ന കാളകളെ ബന്ധപ്പെടുത്തിയാണ് ഈ ‘വിശ്വാസം’ ഇന്ത്യക്കാരിലേക്ക് കടന്നുവന്നത്. ബ്രിട്ടീഷ്, പോര്‍ച്ചുഗീസ് കോളനീവത്കരണ സമയത്ത് അതിരുകടന്നെത്തിയ കഥകളും അന്ധവിശ്വാസത്തിന് കരുത്തേകി.രാജഭരണക്കാലം മുതല്‍ നീണ്ടുകിടക്കുന്നതാണ് ദുര്‍മന്ത്രവാദവും പൂച്ചയും തമ്മിലുള്ള ഇന്ത്യയിലെ ചരിത്രം. എന്നാല്‍ കറുത്ത പൂച്ച ദുശ്ശകുനമായി കടന്നുവന്നിട്ട് അധികകാലമായിട്ടില്ലെന്ന് ചരിത്രം പറയുന്നു.
Leave a Reply