Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ക്രൂരനെന്നും കൊലയാളിയെന്നും മുദ്രകുത്തപ്പെട്ട ഒരു നായ അതില്‍ നിന്നെല്ലാം പുറത്തുവന്നത് 2 മാസങ്ങള്‍ക്ക് ശേഷമായിരുന്നു. അതും വധശിക്ഷയില്‍ നിന്നുകൂടി.
യുഎസിലെ മിഷിഗണിലാണ് സംഭവം നടക്കുന്നത്. ബെല്‍ജിയന്‍ മലിനോയിസ് വിഭാഗത്തില്‍പ്പെട്ട മിടുക്കനായ സര്‍വീസ് നായയായിരുന്നു രണ്ടു വയസുകാരനായ ജെബ്. മുന്‍ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായിരുന്ന കെന്നത്ത് ജോബും പെന്നിയുമാണ് ജെബിന്റെ ഉടമകള്‍. കൃത്യമായ പരിശീലനം ലഭിച്ചിരുന്ന ജെബ് ഒരു പാവമാണെന്ന് ഉടമകള്‍ തറപ്പിച്ച് പറയുന്നു.

ഇതേ ജെബ് ഒറ്റ ദിവസം കൊണ്ട് അക്രമണകാരിയും കൊലയാളിമെന്ന് മുദ്രകുത്തപ്പെടുകയായിരുന്നു. അയല്‍വാസിയുടെ പൊമറേനിയന്‍ നായയെ കടിച്ചു കൊന്നുവെന്ന കുറ്റം ആരോപിക്കപ്പെട്ട് വിചാരണ നേരിടുകയായിരുന്നു ജെബ്.
കഴിഞ്ഞ ഓഗസ്റ്റ് 24 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തന്റെ വളര്‍ത്തുനായയെ തിരഞ്ഞെത്തിയ അയല്‍വാസിയായ ക്രിസ്റ്റഫര്‍ സാവ കാണുന്നത് അവരുടെ പൊമേറേനിയന്‍ നായ വ്‌ളാഡിന്റെ മൃതദേഹത്തിനടുത്ത് നില്‍ക്കുന്ന ജെബിനെയായിരുന്നു.
ഉടന്‍തന്നെ അനിമല്‍ കണ്‍ട്രോള്‍ ഓഫീസില്‍ വിവരമറിയിച്ച സാവ, ജെബ് തന്റെ നായയയെ കൊന്നുവെന്ന് ആരോപിച്ചു. അന്നു മുതല്‍ പാവം ജെബ് അനിമല്‍ കണ്‍ട്രോള്‍ വിഭാഗത്തിന്റെ കസ്റ്റഡിയിലായി. തുടര്‍ന്ന് സെപ്തംബര്‍ 9ന് ജില്ലാ കോടതി ഉപദ്രവകാരിയായ നായ എന്ന നിലയില്‍ ജെബിന് വധശിക്ഷ വിധിച്ചു. എന്നാല്‍ ഇതിനെതിരെ പോരാടാനായിരുന്നു ജെബിന്റെ ഉടമകളുടെ തീരുമാനം.
തന്റെ സര്‍വീസ് നായയിരുന്ന ജെബിനെ വധശിക്ഷയ്ക്കു വിട്ടുകൊടുക്കാന്‍ 79 കാരനായ കെന്നത്ത് ജോബും പെന്നിയും തയ്യറായില്ല. സ്‌നേഹസമ്പന്നനായ തങ്ങളുടെ നായ മറ്റു ജീവികളെ ഉപദ്രവിക്കില്ലെന്ന ഉറപ്പ് ഉടമകള്‍ക്കുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അവര്‍ ഡി.എന്‍.എ ടെസ്റ്റ് നടത്തണമെന്ന് വാദിച്ചു.

കേസു നടക്കുന്നതിനാല്‍ അതുവരെ മരണപ്പെട്ട പൊമറേനിയയന്‍ നായയായ വ്‌ളാഡിന്റെ മൃതദേഹം സംസ്‌ക്കരിച്ചിരുന്നില്ല. ഫ്രീസറില്‍ സൂക്ഷിച്ചിരുന്ന വ്‌ളാഡിന്റെ മുറിവിലെ രക്ത സാംമ്പിളും ജെബിന്റെ കവിളില്‍ നിന്നും ശേഖരിച്ച രക്തസംമ്പിളും ശേഖരിച്ച് ഡി.എന്‍.എ പരിശോധന നടത്തി.
എന്നാല്‍ ഫലം വന്നതോടെ ജെബിന് ആശ്വാസമായി. പരിശോധനയില്‍ ജെബ് നിരപരാധിയാണെന്ന് തെളിഞ്ഞു. അപ്പോഴേക്കും ജെബ് തടവിലായിട്ടു രണ്ടുമാസം പിന്നിട്ടിരുന്നു.
ഡി.എന്‍.എ പരിശോധനാഫലം അംഗീകരിച്ച കോടതി ജെബിനെ കുറ്റവിമുക്തനാക്കുകയായിരുന്നു.
Leave a Reply