Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂയോര്‍ക്: വാട്സ്ആപ് ഉപയോഗിക്കുന്നവരുടെ എണ്ണം 90 കോടി (900 മില്യണ്‍) കവിഞ്ഞതായി റിപ്പോർട്ട്.കഴിഞ്ഞ അഞ്ചുമാസത്തിനിടെ പത്തു കോടി ആളുകളാണ് പുതുതായി വാട്‌സ്ആപ്പില്‍ ചേര്‍ന്നത്. സ്ഥിരം ആക്ടിവ് ഉപഭോക്താക്കളുടെ എണ്ണമാണിത്. സഹസ്ഥാപകന്‍ ജാന്‍ കൗം ആണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. ഫേസ്ബുക്ക് വാട്‌സ്ആപ്പിനെ ഏറ്റെടുത്ത ശേഷമാണ് പത്തുകോടി ആളുകള്‍ അധികമായി വാട്‌സ്ആപ്പില്‍ അംഗത്വം എടുത്തത്.ഗൂഗിള്‍ ഹാങ്ഔട്ട്, വിചാറ്റ്, ലൈന്‍ എന്നീ മെസേജിങ് സര്‍വീസുകളോടാണ് വാട്‌സ്ആപ്പിന്റെ മത്സരം.. ഇന്ത്യ, ബ്രസീല്‍, റഷ്യ എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ ഉപഭോക്താക്കളുള്ളത്. ഇന്ത്യയില്‍ ഏഴുകോടി പേര്‍ വാട്സ്ആപ് ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്.. 2009ല്‍ അമേരിക്കക്കാരായ ബ്രയാന്‍ ആക്റ്റണ്‍, ജാന്‍ കൂം എന്നിവര്‍ ചേര്‍ന്നാണ് വാട്‌സ്ആപ്പ് വികസിപ്പിച്ചത്. 2014ല്‍ 19 ബില്യണ്‍ യുഎസ് ഡോളര്‍ മുടക്കി ഫെയ്‌സ്ബുക്ക് വാട്‌സ്ആപ്പിനെ ഏറ്റെടുത്തു. ഇതിനിശേഷം മുതല്‍ യൂസര്‍മാരുടെ എണ്ണത്തില്‍ സ്ഥിരതയുള്ള വളര്‍ച്ചയാണ് വാട്‌സ്ആപ്പിന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
Leave a Reply