Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:46 am

Menu

Published on November 4, 2015 at 3:23 pm

കേരളം കാണാൻ പോകുന്ന ഏറ്റവും ആർഭാടമായ വിവാഹം; രവി പിള്ള മകളുടെ കല്യാണത്തിന് ചെലവിടുന്നത് 50 കോടി, ക്ഷണിക്കപ്പെട്ടവര്‍ക്ക് 10000ന്റെ സാരിയും മുണ്ടും

nri-businessman-ravi-pillais-daughter-arathi-engaged-to-adithya-big-fat-indian-wedding-on-cards-photosvideo

മകളുടെ കല്യാണം ആര്‍ഭാടമായി നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് ഗള്‍ഫിലെ വ്യവസായിയും കേരളത്തില്‍ നിന്നുള്ള രണ്ടാമത്തെ വലിയ സമ്പന്നനുമായ രവി പിള്ള. മകളുടെ കല്യാണത്തിനായി കോടികളാണ് ചെലവാക്കുന്നത്. ബ്ലോക്ക് ബെസ്റ്റര്‍ ചലച്ചിത്രം ബാഹുബലിയുടെ അണിയറ ശില്പികളെ അണിനിരത്തി കൊല്ലം ആശ്രാമം മൈതാനം ഒരു മാസമായി വാടകയ്‌ക്കെടുത്താണ് തയ്യാറെടുപ്പുകള്‍ നടത്തുന്നത്.

ആശ്രാമം മൈതാനം ഒരുക്കാന്‍ മാത്രം 30 കോടി മുടക്കുമ്പോള്‍ കുറഞ്ഞത് 50 കോടിയെങ്കിലും ഒരു മാസത്തോളം നീണ്ടു നില്‍ക്കുന്ന ഈ ആഘോഷത്തിന് വേണ്ടി ചിലവാക്കുമെന്നാണ് അറിയുന്നത്. മലയാളികള്‍ ഇതുവരെയും കണ്ടിട്ടില്ലാത്ത ഏറ്റവും വലിയ കല്യാണം ആയിരിക്കും ഇത്. രവി പിള്ളയുടെ മകള്‍ ആരതിയാണ് വിവാഹിതയവാൻ ഒരുങ്ങുന്നത്.എം ജി ശ്രീകുമാറിന്റെ ഗാനമേളയോടെ ഒക്ടോബര്‍ 25ന് കോവളം ലീലയില്‍ വച്ചായിരുന്നു കല്യാണാഘോഷങ്ങളുടെ തുടക്കം. 25 ന് നടക്കുന്ന ചടങ്ങില്‍ അഞ്ചര മുതല്‍ ഒന്‍പത് വരെ കൊല്ലത്ത് ഹോട്ടല്‍ രവീസില്‍ പിന്നണി ഗായിക മഞ്ജരിയുടെ ഗസല്‍ സന്ധ്യയും നടിയും നര്‍ത്തകിയുമായ നവ്യാനായരുടെ ഫ്യൂഷന്‍ ഡാന്‍സും ഉണ്ടാകും.

രാവിലെ ഒന്‍പതിന് മുമ്പ് 6000 ത്തോളം ക്ഷണിക്കപ്പെട്ട അതിഥികളെ ഹാളിള്‍ കയറ്റി കഴിഞ്ഞാല്‍ ഉടന്‍ ചടങ്ങുകള്‍ ആരംഭിക്കുമെന്നാണ് വിവാഹക്ഷണക്കത്തില്‍ പറയുന്നത്. കൃത്യം ഒന്‍പത് മണിക്ക് ഗായത്രിയുടെ ഭജനയോടെയാണ് തുടക്കം. 9.45 മുതല്‍ 10 വരെയുള്ള 15 മിനുട്ട് പ്രശസ്ത നടി മഞ്ജു വാര്യയര്‍ അവതരിപ്പിക്കുന്ന കുച്ചിപ്പുടി ആണ് നടക്കുക. മഞ്ജു വാര്യര്‍ അരങ്ങുവിട്ടാലുടന്‍ എത്തുന്നത് നടി ശോഭനയാണ്. 10 മുതല്‍ പത്തേകാല്‍ വരെ ശോഭനയുടെ ഭരതനാട്യമാണ് അതിഥികളെ കാത്തിരിക്കുന്നത്.

കൊല്ലത്തെ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്കായി 28ന് ലേമെറിഡിയനില്‍ പ്രത്യേക റിസപ്ഷന്‍ ഒരുക്കിയിട്ടുണ്ട്. വൈകുന്നേരം നടക്കുന്ന ചടങ്ങില്‍ സിയാ ഉല്‍ഹഖും 17 കലാകാരന്മാരും ഒരുമിച്ച് നടത്തുന്ന ഖവാലിയാവും പ്രധാന ഇനം. തുടര്‍ന്ന് റിമി ടോമിയും വിധു പ്രതാപും നയിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും. കല്യാണത്തിന് ക്ഷണക്കത്ത് നല്‍കിയ 6000 പേര്‍ക്കും വിലപിടിപ്പേറിയ ഒരു സാരിയും മുണ്ടും നല്‍കുമെന്നാണ് അറിയുന്നത്. ഏതാണ്ട് 8000 മുതല്‍ 10000 വരെയാണ് ഒരു സമ്മാനപ്പൊതിയുടെ നിരക്ക്. കല്യാണക്കുറി ഒരെണ്ണം അടിക്കാന്‍ മാത്രം 800 മുതല്‍ 1000 വരെ രൂപ ആയതായാണ് അറിയുന്നത്.ഏതായാലും രവി പിള്ളയുടെ മകളുടെ കല്യാണം മലയാളികള്‍ക്ക് കൗതുകവും ആവേശവുമാകും.


Loading...

Leave a Reply

Your email address will not be published.

More News