Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:43 am

Menu

Published on November 23, 2017 at 5:15 pm

ട്രെയിന്‍ കോച്ചുകളില്‍ രേഖപ്പെടുത്തിയ ഈ അക്കങ്ങളുടെ രഹസ്യം എന്താണെന്ന് അറിയാമോ?

numbers-on-train-coaches-means

ദീര്‍ഘദൂര യാത്രകള്‍ക്കും മറ്റുമായി ട്രെയിനുകളെ ആശ്രയിക്കാത്തവരുണ്ടാകില്ല. ഇന്ത്യയുടെ ജീവനാഡിയാണ് റെയില്‍വെ എന്നു തന്നെ പറയാം.

ഇന്ത്യയുടെ നാനാഭാഗത്തേക്കും പരന്ന് കിടക്കുന്ന റെയില്‍ ശൃഖല, ജനങ്ങളുടെ ഗതാഗത പ്രശ്‌നങ്ങള്‍ക്കുള്ള വലിയ ഒരു പരിഹാരമാണ്. കുറഞ്ഞ നിരക്കില്‍ ദീര്‍ഘദൂരം സഞ്ചരിക്കാമെന്നതാണ് ഇന്ത്യയില്‍ ട്രെയിന്‍ ഗതാഗതത്തിന് പ്രചാരമേറാനുള്ള പ്രധാന കാരണം.

ട്രെയിനില്‍ യാത്ര ചെയ്യാത്തവരായി നമ്മളില്‍ ആരുമുണ്ടാകില്ല. കോച്ചുകളുടെ നമ്പര്‍ നോക്കി കയറാറുമുണ്ട്. എന്നാല്‍ ട്രെയിന്‍ കോച്ചുകളില്‍ രേഖപ്പെടുത്തിയ രഹസ്യ കോഡുകളെ നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? ഇതിന്റെ അര്‍ത്ഥമെന്തെന്ന് നിങ്ങള്‍ക്ക് അറിയുമോ?

ഇന്ത്യയിലുള്ള എല്ലാ ട്രെയിന്‍ കോച്ചുകളിലും ഇത്തരത്തിലുള്ള ചില കോഡുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സാധാരണയായി നാല് മുതല്‍ ആറ് അക്കങ്ങള്‍ വരെ നീളുന്ന കോഡുകളാണ് കോച്ചുകളില്‍ ഇടംപിടിക്കുന്നത്.

ഇത്തരം കോഡിന്റെ ആദ്യ രണ്ട് അക്കം അതത് കോച്ചുകള്‍ നിര്‍മ്മിക്കപ്പെട്ട വര്‍ഷത്തെയാണ് സൂചിപ്പിക്കുക. ഉദ്ദാഹരണത്തിന് 8439 എന്നാണ് കോഡ് എങ്കില്‍ കോച്ച് നിര്‍മ്മിക്കപ്പെട്ടത് 1984 ലാണ് എന്നാണ് അര്‍ത്ഥം.

അതേസമയം, രാജധാനി എക്‌സ്പ്രസ് പോലുള്ള ഏതാനും ചില ട്രെയിനുകളില്‍ ഈ കോഡ് രീതി പാലിക്കപ്പെടാറില്ല. കോച്ച് സ്ലീപ്പറാണോ, അതോ എസിയാണോ എന്നാണ് കോഡിന്റെ ബാക്കി ഭാഗം സൂചിപ്പിക്കുന്നത്.

001-025 വരെയുള്ള കോഡ് അര്‍ത്ഥമാക്കുന്നത് എസി ഫസ്റ്റ് ക്ലാസിനെയാണ്. 025-050 വരെ സൂചിപ്പിക്കുന്നത് ഒരുമിച്ചുള്ള ഫസ്റ്റ് എസി, എസി ടൂ ടയര്‍ കോച്ചുകളെയാണ്.

050-100 വരെയുള്ള കോഡ് എസി ടൂ ടയര്‍ കോച്ചുകളെ സൂചിപ്പിക്കുമ്പോള്‍, 101-150 വരെയുള്ള കോഡുകള്‍ സൂചിപ്പിക്കുന്നത് എസി 3 ടയര്‍ കോച്ചുകളെയാണ്.

Loading...

Leave a Reply

Your email address will not be published.

More News