Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:19 am

Menu

Published on September 5, 2015 at 11:57 am

ഒരു പേരിൽ ഒരുപാട് കാര്യങ്ങളുണ്ട് …! നമ്മുടെ വിധിയെ സ്വാധീനിക്കുന്ന സംഖ്യാ ശാസ്ത്രത്തെക്കുറിച്ച് നിങ്ങൾക്കറിയാത്തത്

numerology

നമ്മുടെ ജീവിതത്തിൽ നിഗൂഡമായ വിധിയെ സംഖ്യകൾ അത്ഭുതകരമായി സ്വാധീനിക്കുന്നുണ്ടെന്നും ഒരു പേരിൽ ഒരുപാട് രഹസ്യങ്ങൾ ഒളിഞ്ഞിരിക്കുന്നുണ്ടെന്നും വിശ്വസിക്കുന്നവർ അനവധിയാണ്…അതിൽ ചില സത്യങ്ങളും ഉണ്ട്.ഭാരതത്തിലെ വിജ്ഞാനിനികളായ യോഗീശ്വരന്മാർ ഈ ഭൂമിയിൽ ജനിക്കുന്ന ഓരോ മനുഷ്യനും അവരുടെ ജീവിത ഫലങ്ങളെ നിയന്ത്രിക്കുന്ന ഒരു നിഗൂഡ സംഖ്യയും കൊണ്ടാണ് ജനിക്കുന്നതെന്ന് മനസിലാക്കിയിരുന്നു.

ഇന്ത്യയിലെയും പൗരസ്ത്യനാടുകളിലെയും യോഗീശ്വരന്മാർ പേരുകളിൽ നിന്ന് തന്നെ വ്യക്തികളുടെ ഭാവി പ്രവചിക്കുന്ന ഒരു ചരിത്രമുണ്ടായിരുന്നു.എന്നാൽ പിന്നീട് കാലപ്രവാഹത്തിൽ സംഖ്യാശാസ്ത്രം പല വ്യതിയാനങ്ങളിലൂടെയും കടന്ന് പോയി.

പേരുകളിലെല്ലാം തന്നെ ഗൂഡമായ വിധി ഒളിഞ്ഞിരിപ്പുണ്ട്.സിനിമാ താരമായിരുന്ന ജയനെത്തന്നെ ധൃഷ്ടാന്തമായെടുക്കാം.നമ്മുടെ നാട്ടിൽ എത്രയോ ജയന്മാരുണ്ട്, പക്ഷെ അവരാരും തന്നെ ആകസ്മികമായി മരണപ്പെടുന്നില്ല.കേവലം ആറ്‌ വർഷത്തെ അഭിനയ ജീവിതംകൊണ്ട് 126 സിനിമകളിൽ അഭിനയിച്ച ജയൻറെ വളർച്ച അസൂയാവഹവും മറ്റുള്ളവരെ അതിശയിപ്പിക്കുന്നതുമായിരുന്നു.

J A YAN
1 1 1 1 5
2 2 5
4 5

ഒരു പേരിലായാലും ജനന മുഹൂർത്തത്തിലായാലും സംഖ്യകളെ രണ്ടാക്കങ്ങളാക്കി ബാഗിച്ച്, പിന്നീട് ഈ ഓരോ രണ്ടക്കങ്ങളെയും കൂട്ടി ഏകസ്ഥാന സംഖ്യയാക്കി ഒരു സംയുക്ത സംഖ്യ ലഭിക്കുന്നതോടെ നിർത്തുക.ഇതാണ് ജീവ നിഗൂഡ സംഖ്യ.ഇവിടെ ജീവ നിഗൂഡ സംഖ്യ 45 ആണ്.ഈ സംഖ്യയും അതിന്റെ ഉൾപ്പിരിവ് സംയുക്ത സംഖ്യകളുമാണ് ഒരുവന്റെ വിധിയുടെ സംഭവങ്ങളെ പ്രവചിക്കുന്നത്. ജയന്റെ പേരിലെ ജീവസംഖ്യയായ 45 രാജപ്രമുഖത്വ സംഖ്യയാണ്.കഠിനാധ്വാനത്തിന്റെ ഫലമായി സൂപ്പർ താരമായി അംഗീകരിക്കപ്പെട്ടു.പ്രസ്തുത പേരിനു വ്യാപക ചലന ആവൃത്തി കൈവന്നതോടെ ജീവനിഗൂഡ സംഖ്യയോടൊപ്പം ആ പേരിലെ നീച മരണ സംഖ്യയായ 11,11, 22 എന്നീ 45 ന്റെ ഉൾപ്പിരിവ് സംഖ്യകളും ചലിക്കപ്പെട്ടു.പേരിലെ ജീവസംഖ്യ ഒഴികെ മറ്റെല്ലാ സംഖ്യകളും നീച സംഖ്യകളായതുകൊണ്ട് അദ്ദേഹം അപ്രതീക്ഷിതമായി മരണപ്പെടുന്നു.

ജനന മുഹൂർത്ത സംഖ്യകൾ ജീവിത വിധിയുടെ അടിത്തറയെങ്കിൽ, നാമങ്ങൾ ഗുപ്ത വിധിയുടെ മേൽ വിതാനമായി വർത്തിക്കുന്നു.ജാതക ഫലങ്ങളെപ്പോലും മറികടന്ന് പേരിലെ ഭാഗ്യ നമ്പർ സൗഭാഗ്യങ്ങൾക്കും ജീവിത വിജയങ്ങൾക്കും കാരണമായിത്തീരാറുണ്ട്.

വ്യക്തികളുടെ നാമങ്ങളിൽ നീച സംഖ്യകളായ 11, 14, 16, 26 തുടങ്ങിയവ ജീവസംഖ്യകളായി ചലിക്കപ്പെടുന്നത് ഒഴിവാക്കേണ്ടതാണ്.(മുകളിൽ പറഞ്ഞവ കൂടാതെ വേറെയും നീച മരണ സംഖ്യകളുണ്ട്).ജനന മുഹൂർത്തത്തിൽ നീച സംഖ്യാ ചലനമുള്ളവരുടെ നാമങ്ങളിലും നീച സംഖ്യാ ആവർത്തന ചലനം സംഭവിച്ചാൽ ജീവിതം ദുരിതപൂർണമായിരിക്കും.

അന്തർദേശീയ അക്ഷര സംഖ്യാ പട്ടിക
A I J Q Y -1

B K R -2

C G L S -3

D M T -4

H E N X -5

U V W -6

O Z -7

P F -8

ഇത് ജ്യോതിഷത്തിലും ന്യൂമറോളജിയിലും വിശ്വസിക്കുന്നവർക്ക് മാത്രം.അന്തവിശ്വാസമാണെന്ന് തോന്നുന്നവർക്ക് തള്ളിക്കളയാം.

Loading...

Leave a Reply

Your email address will not be published.

More News