Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഒരു വീട് കണ്ടാല്‍ അത് എത്ര സെന്റിലാണ് പണിതിരിക്കുന്നതെന്ന് ചിന്തിക്കുന്നവരാണ് മിക്ക ആളുകളും. മാത്രമല്ല ആകാശം മുട്ടെ വലുപ്പമുള്ള വീടുകളാണ് മിക്കവരുടെയും സ്വപ്‌നത്തിലുള്ളത്.
എന്നാല്‍ അത്തരം ചിന്തകളില്‍നിന്നും വിഭിന്നമായി എത്രത്തോളം വീട് ചെറുതാക്കാം എന്ന് ചിന്തിക്കുന്നവരും ലോകത്തിലുണ്ടെന്നതിന് തെളിവാണ് ഈ ക്യാപ്‌സൂള്‍ വീട്.

വെറും ഒരു സ്‌ക്വയര്‍ മീറ്ററാണ് ലോകത്തിലെ ഏറ്റവും ചെറിയ ഈ വീടിന്റെ വലുപ്പം. ബെര്‍ലിന്‍ ആര്‍ക്കിടെക്ട് വാന്‍ ബോ മെന്‍സലാണ് ഈ ആശയത്തിനു പിന്നില്‍. ഒരു അഭയാര്‍ഥിയായി മാതൃരാജ്യത്തുനിന്നും പലായനം ചെയ്യപ്പെടേണ്ടി വന്നപ്പോഴാണ് ഈ ആശയം മെന്‍സലിന്റെ തലയില്‍ മിന്നിയത്
തടി കൊണ്ടുള്ള ഒരു ഫ്രെയിം, ഒരു സ്ലൈഡിങ് ജനാല, ഒരു ചെറിയ വാതില്‍, ഇത്രയുമാണ് ഈ ക്യാപ്‌സൂള്‍ വീട്ടിലുള്ളത്. 30 – 40 കിലോയാണ് വീടിന്റെ ഭാരം എന്നതിനാല്‍ പോകുന്നിടത്തൊക്കെ ആവശ്യമെങ്കില്‍ ചുമന്നു കൊണ്ടു പോകാനും സാധിക്കും.

സുഗമമായ സഞ്ചാരത്തിനായി വീടിനടിയില്‍ റോളറുകളും ഘടിപ്പിച്ചിരിക്കുന്നു. 175 സെ.മീ വരെ നീളമുള്ളവര്‍ക്ക് ഈ വീട്ടില്‍ സുഖമായി താമസിക്കാം.
ഭക്ഷണം കഴിക്കണമെങ്കിലോ പുസ്തകം വായിക്കണമെങ്കിലോ ഒരു കസേരയിട്ട് അകത്തിരിക്കാം. ഇനി മയങ്ങണമെങ്കില്‍ വീട് ഒന്നു മറിച്ചിട്ടാല്‍ മതി. വീട് തന്നെ കിടക്കയാകും. കുറഞ്ഞ ചെലവില്‍ വാടകയ്ക്ക് താമസിക്കാവുന്ന പോഡ് ഹോട്ടല്‍ മാതൃകയിലാണ് വീട് ഒരുക്കിയിരിക്കുന്നത്.

ജര്‍മ്മനിയില്‍ പലയിടങ്ങളിലായി ഒരുക്കിയിരിക്കുന്ന ഇത്തരം ക്യാപ്‌സൂള്‍ വീടുകളില്‍ ഒരു രാത്രിക്ക് ഒരു യൂറോ നിരക്കില്‍ താമസിക്കാം. ഈ മാതൃക അഭയാര്‍ഥികള്‍ ഏറെയുള്ള മെക്‌സിക്കോ, ഗ്രീസ് അടക്കമുള്ള രാജ്യങ്ങളിലൊക്കെ പ്രചാരത്തിലായി വരികയാണ്.
Leave a Reply