Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഒരു കുഞ്ഞിന്റെ ആരോഗ്യത്തില്‍ ഏറെ നിര്‍ണായകമാണ് മുലപ്പാല്‍. എന്നാല്‍ ഇന്ത്യന്‍ അമ്മമാരില്‍ മുലയൂട്ടുന്നവര്‍ വളരെ കുറവാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. മുലയൂട്ടലിന്റെ കാര്യത്തില്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യയാണ് ഏറ്റവും പിന്നില്‍.കുട്ടി ജനിച്ചു ഒരു മണിക്കൂറിനുള്ളില്‍ മുലയൂട്ടാന്‍ 44 ശതമാനം ഇന്ത്യന്‍ അമ്മമാര്‍ക്കേ സാധിക്കുന്നുള്ളുവത്രെ.ഒരു മണിക്കൂറിനുള്ളിലുള്ള മുലയൂട്ടല്‍ കുഞ്ഞിന്റെ ആരോഗ്യത്തില്‍ ഏറെ നിര്‍ണായകമാണ്. പോഷകക്കുറവ് മൂലമുള്ള ശിശുമരണങ്ങള്‍ ഒഴിവാക്കാന്‍ കുട്ടി ജനിച്ച് ഒരുമണിക്കൂറിനുള്ളില്‍ മുലയൂട്ടിരിക്കണമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.
2004നുശേഷമുള്ള റിപ്പോര്‍ട്ട് പ്രകാരം ആകെയുള്ള 150 രാജ്യങ്ങളില്‍ എഴുപത്തിനാലാം സ്ഥാനത്താണ് ഇന്ത്യ. ഇന്ത്യയേക്കാള്‍ വികസനത്തില്‍ പിന്നില്‍നില്‍ക്കുന്ന ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങള്‍ മുലയൂട്ടലിന്റെ കാര്യത്തില്‍ നമ്മളേക്കാള്‍ മുന്നിലാണ്. മുലയൂട്ടല്‍ സംബന്ധിച്ച് കാര്യമായ പ്രചരണ പരിപാടികള്‍ നടത്തിയെങ്കിലും ഇക്കാര്യത്തില്‍ വലിയൊരു പുരോഗതി കൈവരിക്കാന്‍ സാധിച്ചിട്ടില്ല. കുട്ടി ജനിച്ച് ഒരുമണിക്കൂറിനുള്ളില്‍ മുലയൂട്ടാന്‍ സാധിച്ചാല്‍ പോഷകക്കുറവ് മൂലമുള്ള ശിശുമരണനിരക്ക് 22 ശതമാനം വരെ കുറയ്‌ക്കാനാകുമെന്നാണ് ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
Leave a Reply