Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 11, 2026 2:38 pm

Menu

Published on April 21, 2017 at 11:50 am

പച്ചവെള്ളം ഇനി ചവച്ചു തിന്നാം

ooho-edible-water-bubble-aims-to-eliminate-plastic-bottles

ലണ്ടന്‍: ദാഹിച്ചു വലഞ്ഞിരിക്കുന്ന സമയത്ത് പുറത്തെവിടെയെങ്കിലുമാണെങ്കില്‍ നാം ഏവരും എത്രയും വേഗം ചിന്തിക്കുന്നത് കുപ്പി വെള്ളത്തെ കുറിച്ചായിരിക്കും. കുപ്പിവെള്ളം വാങ്ങി ദാഹം ശമിപ്പിച്ച ശേഷം അത് എവിടെയെങ്കിലും കളയും.

ഇങ്ങനെ കളയുന്ന പ്ലാസ്റ്റിക്ക് കുപ്പി നശിക്കാതെ കാലാകാലം അവിടെ തന്നെ കിടക്കും. ഇതിന് ഒരു പരിഹാരവുമായി രംഗത്തെത്തിയിരിക്കുകയാണ് ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌കിപ്പിങ് റോക്ക്സ് ലാബ് എന്ന സ്റ്റാര്‍ട്ട് അപ് കമ്പനി.

ഇവരുടെ കണ്ടുപിടുത്തും തീര്‍ത്തും രസകരമാണ്. ചവച്ചു തിന്നാവുന്ന പച്ചവെള്ളമാണ് ഇവര്‍ വികസിപ്പിച്ചിരിക്കുന്നത്. ഇനി യാത്രയും മറ്റും പോകുമ്പോള്‍ പ്ലാസ്റ്റിക് കുപ്പിയില്‍ വെള്ളം കൈയില്‍ കരുതേണ്ടതില്ല. ‘ഓഹോ’ എന്നു പേരിട്ടിരിക്കുന്ന ഈ വെള്ളം കയ്യില്‍ കരുതിയാല്‍ മതി.

ലോകത്തിനാകെ ഭീഷണിയാകുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്കുള്ള ബദല്‍ എന്ന ലക്ഷ്യമാണ് ഇത്തരമൊരു ആശയത്തിലേക്കു കമ്പനിയെ നയിച്ചത്.

സസ്യങ്ങളില്‍നിന്നും കടല്‍പ്പായലില്‍നിന്നും ശേഖരിക്കുന്ന തീര്‍ത്തും ജൈവീകമായ വസ്തുക്കള്‍ കൊണ്ടു നിര്‍മ്മിച്ച ജെല്ലി പോലുള്ള നേര്‍ത്ത സ്തരം കൊണ്ട് ചെറിയ ഐസ് ക്യൂബുകള്‍ പൊതിഞ്ഞാണ് ഓഹോ നിര്‍മ്മിക്കുന്നത്. ബബിളുകള്‍ പോലെയാണിത്.

ഈ സ്തരത്തിനുള്ളില്‍ കിടന്ന് ഐസ് ഉരുകുന്നതോടെ ഇത് ഗോളാകൃതിയില്‍ രൂപപ്പെടും. ഓറഞ്ച് പോലുള്ള പഴങ്ങളുടെ തൊലി ഉദാഹരണമാക്കിയാണ് കാല്‍സ്യം ക്ലോറൈഡും സോഡിയം അല്‍ജിനേറ്റും ഉപയോഗിച്ചുള്ള നേര്‍ത്ത സ്തരം നിര്‍മ്മിച്ചിരിക്കുന്നത്.

ഈ നേര്‍ത്ത സ്തരവും ഭക്ഷണയോഗ്യമാണ്. നാലു മുതല്‍ ആറാഴ്ചയ്ക്കുള്ളില്‍ ഇത് സ്വാഭാവിമായി നശിച്ചുപോകുകയും ചെയ്യും. ശീതളപാനീയങ്ങളും എന്തിനു മദ്യം വരെ ഇത്തരത്തില്‍ പായ്ക്ക് ചെയ്തു വിപണിയിലെത്തിക്കാന്‍ കഴിയുമെന്നാണ് കമ്പനിയുടെ അവകാശവാദം.

ഓരോരോ ഫ്ളേവറില്‍ നിര്‍മ്മിക്കാന്‍ കഴിയുന്ന സ്തരം പ്ലാസ്റ്റിക്കിനേക്കാള്‍ ചെലവു കുറഞ്ഞതുമാണ്. ഓഹോയില്‍ രണ്ടു നേര്‍ത്ത സ്തരപാളികള്‍ക്കുള്ളിലാണ് വെള്ളം ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ആദ്യ പാളി പൊളിച്ച് രണ്ടാം പാളി പൊട്ടിച്ചു വെള്ളം കുടിക്കാം.

ലണ്ടന്‍ ബ്രിഡ്ജില്‍ കമ്പനി നടത്തിയ പ്രദര്‍ശനത്തില്‍ ഓഹോ വിഴുങ്ങിയവര്‍ ശരിക്കും അതിശയപ്പെട്ടു. ലണ്ടനില്‍ എഞ്ചിനീയര്‍മാരായ റോഡ്രിഗോ ഗാര്‍ഷ്യ ഗോന്‍സാലസ്, പീയറി പാസ്ലിയര്‍, ഗുലിയാമെ കൗച്ച് എന്നിവര്‍ ചേര്‍ന്നാണ് ഓഹോ എന്ന ആശയം രൂപപ്പെടുത്തിയത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News