Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 18, 2025 3:14 pm

Menu

Published on September 30, 2014 at 12:20 pm

ഓര്‍ക്കുട്ട് ഇനി ഓർമ്മകളിൽ മാത്രം

orkut-shutting-down-tuesday

ന്യൂയോര്‍ക്ക്:ആഗോള സൗഹൃദത്തിന് പുതിയമാനം നല്‍കിയ ഓര്‍ക്കുട്ട് ഇനി ഓർമ്മകളിൽ മാത്രം. ട്വിറ്റര്‍, ഫേസ്ബുക്ക് തുടങ്ങി സൗഹൃദ സദസ്സുകള്‍ക്ക് പുതിയ പതിപ്പുകള്‍ ഇറങ്ങിയപ്പോള്‍ പിന്നിലായിപ്പോയതിനെ തുടർന്നാണ്‌ ഓര്‍ക്കുട്ട് അടച്ചു പൂട്ടാന്‍ ഗൂഗിള്‍ തീരുമാനിച്ചത്.2004 ജനുവരിയില്‍ ആരംഭിച്ച ഓര്‍ക്കുട്ട് പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ന് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്. ഓര്‍ക്കുട്ടിന് ഏറ്റവുമധികം ഉപയോക്താക്കളുള്ളത് ബ്രസീലിലാണ്. ഇന്ത്യയില്‍ ഒരുസമയത്ത് ഓര്‍ക്കുട്ടില്‍ 13 മില്യണ്‍ ആളുകള്‍ ഓര്‍ക്കുട്ട് സന്ദര്‍ശിക്കുമായിരുന്നു. എന്നാല്‍, സ്വകാര്യതാ പ്രശ്നങ്ങളടക്കം സാങ്കേതികമായ നിരവധി പോരായ്മകള്‍ ഇതിനുണ്ടായിരുന്നു. ഈ വിടവിലേക്കാണ്, പുത്തന്‍ സംവിധാനങ്ങളുമായി ഫേസ്ബുക്ക് കടന്നു കയറിയത്. ഇന്ന് ഫേസ്ബുക്കിൽ 130 കോടി ഉപയോക്താക്കൾ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സപ്തംബര്‍ 30ന് ഓര്‍ക്കുട്ട് അവസാനിക്കുകയാണെന്ന് ഗൂഗിള്‍ നേരത്തെതന്നെ അറിയിച്ചിരുന്നു. ഓര്‍ക്കുട്ട് ഇല്ലാതായാലും പ്രൊഫൈല്‍ വിവരങ്ങളും കമ്യൂണിറ്റി പോസ്റ്റുകളും ഫോട്ടോകളുമെല്ലാം 2016വരെ ഗൂഗിള്‍ സൂക്ഷിച്ചുവെക്കും. ഇവ ആവശ്യമുള്ളവര്‍ക്ക് ഗൂഗിള്‍ ടേക്ക് ഔട്ട് സംവിധാനത്തിലൂടെ എടുക്കുാവുന്നതാണ്.സോഷ്യല്‍ മീഡിയയില്‍ സാധാരണ ഇന്ത്യക്കാരെ സജീവമാക്കിയതും സാധാരണ ഇന്ത്യക്കാരന് സോഷ്യല്‍ മീഡിയ പരിചയപ്പെടുത്തിയതും ഓര്‍ക്കുട്ട് എന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്കാണെന്നു തന്നെ പറയാം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News