Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 10, 2023 10:11 am

Menu

Published on August 20, 2013 at 12:49 pm

പുസ്തക പ്രകാശനത്തിന് രചയിതാവ് എത്തിയത് പൂര്‍ണ്ണ നഗ്‌നനായി

orlds-smallest-woman-19-launches-worlds-largest-book-and-it-weighs-over-two-tonnes

ജയ്‌പൂര്‍ : ഒരു പുസ്തക പ്രകാശനം എല്ലാം കൊണ്ടും ലോക ശ്രദ്ധ പിടിച്ചുപറ്റി. ജയ്‌പൂരില്‍ കഴിഞ്ഞ ദിവസം നടന്ന പുസ്‌തക പ്രകാശനത്തെ കുറിച്ചാണ് പറയുന്നത്.പുസ്‌തകം ലോകത്തിലെ ഏറ്റവും വലുതാണ് എന്നതാണ് ഒന്നാമത്തെ പ്രത്യേകത.എന്നാൽ രണ്ടാമത്തെ പ്രത്യേകത ഈ പുസ്‌തകം ഉദ്‌ഘാടനം ചെയ്യാന്‍ എത്തിയത് ലോകത്തിലെ ഏറ്റവും പൊക്കം കുറഞ്ഞ പെണ്‍കുട്ടിയാണ്. മൂന്നാമത്തെ പ്രത്യേകത ഉദ്‌ഘാടന ദിവസം പുസ്‌തകത്തിന്റെ രചയിതാവ് എത്തിയത് പൂര്‍ണ്ണ നഗ്‌നനായിക്കൊണ്ടാണ്.

ജൈന സന്യാസിയായതിനാലാണ് തരുണ്‍ സാഗര്‍ നഗ്‌നനായി പുസ്‌തക പ്രകാശനത്തിന് എത്തിയത്. തരുണ്‍ എഴുതിയ കദ്വെ പ്രവചന്‍ (കുറിക്ക് കൊള്ളുന്ന ഭാഷണങ്ങള്‍) എന്ന പുസ്തകത്തിന്റെ ഏഴാം വോളിയം ആണ് ഇവിടെ പ്രകാശനം ചെയ്‌തത്. ഈ ഉദ്‌ഘാടനത്തോടെ പുസ്‌തകം ലോകത്തിലെ ഏറ്റവും വലിയ പുസ്‌തകമെന്ന നിലയില്‍ ലിംക വേള്‍ഡ് ഓഫ് റെക്കോര്‍ഡില്‍ ഇടം പിടിച്ചു. പുസ്‌തക പ്രകാശനത്തിനെത്തിയ ജ്യോതി ആംഗെ ലോകത്തിലെ ഏറ്റവും പൊക്കം കുറഞ്ഞ പെണ്‍കുട്ടി എന്ന നിലയിൽ പ്രശസ്തയാണ് .ജ്യോതി ആംഗെ പ്രകാശനം ചെയ്തത് ണ്ടു ടണ്ണിലേറെ ഭാരം വരുന്ന ഭീമന്‍ പുസ്‌തകമാണ്.30 അടി ഉയരവും 24 അടി വീതിയും ഉള്ളതാണ് ഈ പുസ്‌തകം. ഒന്നര ടണ്‍ ഇരുമ്പും, 100 ലിറ്റര്‍ പെയിന്റും 400 കിലോ ചണവും ചേര്‍ത്ത്‌ 10 തൊഴിലാളികളുടെ 4 ദിവസത്തെ കഠിനാദ്ധ്വാനമാണ് പുസ്തകത്തെ ഈ രൂപത്തില്‍ ആക്കാന്‍ സഹായിച്ചത്.

Loading...

Leave a Reply

Your email address will not be published.

More News