Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 3:18 am

Menu

Published on August 12, 2013 at 10:04 am

സിന്ധുവിന്റെ ചരിത്ര കുതിപ് വെങ്കലത്തില്‍ അവസാനിച്ചു

p-v-sindhus-dream-run-ends-at-bronze-in-world-badminton-competition

ഗ്വാങ്ഷു: ലോക ബാഡ്മിന്റണ് ചാമ്പ്യന്ഷിപ്പില്‍  ഇന്ത്യയുടെ പി. വി സിന്ധുവിന് വെങ്കലം.ഇതോടെ ഇന്ത്യയുടെ സിന്ധുവിന്റെ  സ്വപ്നതുല്യമായ കുതിപ്പ് ലോക ബാഡ്മിന്റണ് ചാമ്പ്യന്ഷിപ്പില്‍ അവസാനിച്ചു. ലോക ബാഡ്മിന്റണ് ചാമ്പ്യന്ഷിപ്പില്‍  വനിതകളുടെ സിംഗിള്സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന് താരം എന്ന ബഹുമതി സിന്ധു കരസ്ഥമാക്കി.ലോക മൂന്നാം റാങ്കുകാരിയായ തായ്ലാന്ഡിന്റെ രത്ചനോക് ഇന്റനോണിനോട് നേരിട്ടുള്ള സെറ്റുകള്ക്കാണ് സിന്ധു സെമിയില്‍ പരാജയപ്പെട്ടത്. സ്കോര് : 10-21, 13-21. സെമിയില് തോറ്റെങ്കിലും സിന്ധുവിന് വെങ്കലം ലഭിക്കുകയായിരുന്നു.

ലോക ബാഡ്മിന്റണില് മൂന്നാം തവണയാണ് ഇന്ത്യ മെഡല്‍ നേടുന്നത്. 1983ല് പുരുഷന്മാരുടെ സിംഗിള്സില്‍ പ്രകാശ് പദുക്കോണും 2011ല്‍  ജ്വാലാ ഗുട്ട- അശ്വിനി പൊന്നപ്പ സഖ്യവും ഇന്ത്യക്കു വേണ്ടി മെഡല് നേടിയിരുന്നു. തുടര്‍ച്ചയായ അട്ടിമറികളുമായി ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയ സിന്ധുവിന് സെമിയില് ഇന്റനോണിനെതിരെ കാര്യമായ വെല്ലുവിളിയുയര്ത്താന് കഴിഞ്ഞില്ല. ഇന്ത്യന്താരങ്ങളായ സൈന നെഹ്വാള് വനിതാ സിംഗിള്സിലും പി കശ്യപ് പുരുഷ സിംഗിള്സിലും ക്വാര്ട്ടറില് തോറ്റു പുറത്തായിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News