Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂയോര്‍ക്ക്: വൈദ്യുതി ബള്‍ബുകളുടെ കാലം പഴങ്കഥകളാകുന്നു.വെളിച്ചം തരുന്ന കടലാസുകൾ എത്തുന്നു. കടലാസില്‍ ചെറിയ എല്‍.ഇ.ഡി. ബള്‍ബുകള്‍ ഒളിപ്പിച്ചാണു ഇതു യാഥാര്‍ഥ്യമാക്കിയിരിക്കുന്നത്.3ഡി പ്രിന്റിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണു കടലാസ് തയാറാക്കുന്നത്. രണ്ട് നേരിയ കടലാസ് പാളികള്‍ക്കുള്ളില്‍ എല്‍.ഇ.ഡികളും സര്‍ക്യൂട്ടും അടങ്ങുന്നപാളി ഒളിപ്പിച്ചാണു ‘വെളിച്ച വിപ്ലവം’ യാഥാര്‍ഥ്യമാക്കിയത്. ചുവരിലും മറ്റ് വസ്തുക്കളിലും ഈ പേപ്പറുകള്‍ പറ്റിച്ചുവയ്ക്കാം. ഡയോഡിലൂടെ വൈദ്യുതി കടത്തിവിടുമ്പോള്‍ കടലാസ് പ്രകാശിച്ചു തുടങ്ങുന്നു.3ഡി പ്രിന്റിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് കടലാസ് കത്തുന്നതെന്ന് സാങ്കേതിക വിദ്യ വികസിപ്പിച്ച റോഹിണി കമ്പനി സി.എം.ഒ നിക് സ്മൂട്ട് അറിയിച്ചു.
Leave a Reply