Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പഠനവൈകല്യങ്ങൾ തിരിച്ചറിയാൻ വൈകുന്നതാണ് പലപ്പോഴും കുഞ്ഞുങ്ങളുടെ ഭാവിയെ അവതാളത്തിലാക്കുക. കഴിയുന്നതും നേരത്തേ ഈ പ്രശ്നം തിരിച്ചറിഞ്ഞാൽ ആവശ്യമായ പരിശീലനം നൽകുക വഴി ഇതിനെ അതിജീവിക്കാൻ കഴിയും.
∙ ക്ലാസിൽ പഠിപ്പിക്കുന്ന കാര്യങ്ങൾ കുട്ടിക്ക് വീട്ടിൽ വന്ന് പറയാൻ കഴിയുന്നുണ്ടാവും. പക്ഷേ, എഴുതാൻ പറഞ്ഞാൽ കുട്ടി ആകെ കുഴഞ്ഞു പോകുന്നു.
∙ വാക്കുകളുടെ സ്പെല്ലിങ് എഴുതുമ്പോൾ തെറ്റിച്ചെഴുതുക. വല്ലപ്പോഴും ഒരു വാക്ക് തെറ്റിച്ചഴുതുന്നതല്ല, മറിച്ച് സ്ഥിരമായി മിക്കവാറും എല്ലാ സ്പെല്ലിങ്ങും തെറ്റിച്ചു തന്നെ എഴുതുകയാവും ഉണ്ടാവുക. ഒരു വാക്കിൽ തന്നെ പല അക്ഷരങ്ങളും വിട്ടു പോവുകയും ചെയ്യും.
∙ സ്പെല്ലിങ് എഴുതുമ്പോൾ അക്ഷരങ്ങള്‍ പരസ്പരം സ്ഥാനം തെറ്റിച്ചാവും എഴുതുക. ഉദാഹരണമായി ടോപ്പ് എന്നു പറഞ്ഞാൽ പോട്ട് എന്നാവും എഴുതി വരുമ്പോൾ. മലയാളത്തി ലാണെങ്കില്‍ ‘ട്ട’ യും ‘ണ്ട’ യും പരസ്പരം മാറി പോവും.
∙ അക്കങ്ങള്‍ തെറ്റായി വായിക്കും. 61 കണ്ടാൽ 16 എന്ന് വായിക്കുക.
∙ അക്കങ്ങൾ പലപ്പോഴും മറിച്ചാവും എഴുതുക. 15 ന് പകരം 51 എന്നാവും എഴുതിക്കഴിയുമ്പോൾ.
∙ വായിക്കുമ്പോൾ കുട്ടി മനപ്പൂർവമല്ലാതെ വാക്കുകളോ ചിലപ്പോൾ വരി തന്നെയോ വിട്ടുകളയുന്നു.
∙ ഒരു വാക്കിന്റെ തുടക്കം കാണുമ്പോഴേ ബാക്കി ഊഹിച്ചെടുത്ത് വായിക്കുക. ഉദാഹരണത്തിന് ഡബ്ല്യു എന്നു കാണുമ്പോഴേ വേഗത്തിൽ ‘വാട്ട്’ എന്ന് വായിച്ചു കഴിഞ്ഞിരിക്കും.
∙ അക്ഷരങ്ങൾ നിറുത്തി നിറുത്തി വായിക്കുക. സ്ഫുടതയില്ലാത്തതോ വേഗത കുറഞ്ഞതോ ആയ വായനയാവും ഇവരുടേത്. പക്ഷേ, സംസാരിക്കുമ്പോള്‍ തടസ്സങ്ങൾ ഉണ്ടാവണമെന്നില്ല.
∙ ഗണിതപ്പട്ടിക പഠിക്കാൻ പ്രയാസമായിരിക്കും. നല്ല ബുദ്ധിയുളള കുട്ടിയാണെങ്കിലും പരീക്ഷയ്ക്ക് മാർക്ക് തീരെ കുറവായിരിക്കും.
∙ വായിക്കുമ്പോഴും എഴുതുമ്പോഴും കുത്തും കോമയും ഉണ്ടാവില്ല. അതായത് ഇടതടവില്ലാതെ വായിക്കുകയും എഴുതുകയും ചെയ്യും.
∙ ഒന്നോ രണ്ടോ പ്രശ്നങ്ങള്‍ കണ്ടാലുടൻ പഠനവൈകല്യമെന്ന് വിധിക്കേണ്ട. നിരന്തരം നിരീക്ഷിക്കുന്നതിലൂടെ മാത്രമേ പഠനവൈകല്യം കണ്ടെത്താൻ കഴിയൂ.
Leave a Reply