Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 11:34 pm

Menu

Published on July 14, 2015 at 10:24 am

മരിക്കുന്നതിനു മുൻപ് പെണ്‍കുട്ടികള്‍ ബെംഗളൂരുവിലും പോയിരുന്നു, ഫേസ്ബുക്ക് സൗഹൃദത്തിലെ ചതിയോ?

pathanathitta-girls-visited-bengaluru-before-their-death

പത്തനംതിട്ട: കോന്നിയില്‍ നിന്നും കാണാതാവുകയും പിന്നീട് റെയില്‍പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്ത പെണ്‍കുട്ടികള്‍ ബെംഗളൂരുവില്‍ പോയിരുന്നതായി പൊലീസ് കണ്ടെത്തി. ഞായറാഴ്ച ഇവര്‍ ബെംഗളൂരുവില്‍ എത്തിയതിന്റെ സൂചനകളാണ് പൊലീസിന് ലഭിച്ചത്. ബെംഗളൂരുവിലെ ബൊട്ടാണിയ്ക്കല്‍ ഗാര്‍ഡന്‍ പെണ്‍കുട്ടികള്‍ സന്ദര്‍ശിച്ചതിന്റെ തെളിവുകളാണ് പൊലീസ് കണ്ടെത്തിയത്. ഇവര്‍ മാവേലിക്കരയില്‍ നിന്ന് എറണാകുളത്തേയ്ക്ക് പോയതിന്റെ തെളിവുകളും പൊലീസ് കണ്ടെത്തി. പത്തനംതിട്ട സ്വദേശികളായ ആതിര ആര്‍ നായര്‍ (17), രാജി(16) എന്നിവരാണ് മരിച്ചത്. ഇവരൊടൊപ്പം കാണാതായ ആര്യ കെ സുരേഷ് (16) അതീവ ഗുരുതരാവസ്ഥയിലാണ്. ഫേസ്ബുക്ക് കൂട്ടായ്മയിലെ ഒളിഞ്ഞിരിയ്ക്കുന്ന ചതിയാണ് മൂന്ന് കുട്ടികളുടേയും തിരോധാനത്തിനും രണ്ട് പേരുടെ മരണത്തിനും കാരണമെന്ന് പൊലീസ് സൂചന നല്‍കുന്നു. തൃശ്ശൂര്‍ പേരാമ്പ്ര സ്വദേശിയെ പൊലീസ് ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇയാളുമായി പെണ്‍കുട്ടികളില്‍ ഒരാള്‍ ചാറ്റിംഗ് നടത്തിയതായി പറയുന്നു. കുട്ടികളുടെ ബാഗുകള്‍ നാഗര്‍കോവിലില്‍ നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്. നോട്ടുബുക്കുകളും തുണികളും അങ്കമാലിയില്‍ നിന്ന് മംഗലാപുരത്തേയ്ക്കുള്ള തീവണ്ടി ടിക്കറ്റും ബെംഗളൂരു ലാല്‍ബാഗില്‍ പോയതിന്റെ ടിക്കറ്റും പണയംവച്ചതിന്റെ രസീതുകളുമാണ് ബാഗിലുള്ളതായി ആര്‍പിഎഫ് കണ്ടെത്തിയത്.

Loading...

Leave a Reply

Your email address will not be published.

More News