Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലണ്ടന്‍: പട്യാല മഹാരാജാവ് ഭൂപീന്ദര്‍ സിങ്ങിന്റെ വിഖ്യാതമായ ഡിന്നര്‍സെറ്റ് ലേലത്തിന് പോയത് 1.96 ദശലക്ഷം (ഏകദേശം 17.62 കോടി രൂപ) പൗണ്ടിന്. വെള്ളി കൊണ്ടുള്ള നൂറ്റാണ്ടു പഴക്കമുള്ള 1,400 പാത്രങ്ങളടങ്ങിയ സെറ്റാണ് പേരുവെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത വ്യവസായി ലേലത്തില്‍ പിടിച്ചത്. ക്യൂറേറ്റര്‍മാര്‍ അതിവിശിഷ്ടമെന്ന് രേഖപ്പെടുത്തിയ ഡിന്നര്‍സെറ്റിന്റെ ലേലം1.30 ദശലക്ഷം പൗണ്ടിനാണ് തുടങ്ങിയതുതന്നെ. വെയില്‍സ് രാജകുമാരന്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ പട്യാലമഹാരാജാവ് സമ്മാനമായി നല്‍കിയതാണ് ഇവയെന്നാണ് കരുതുന്നത് .
Leave a Reply