Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നമ്മുടെ നാട്ടില്‍ എത്രയൊക്കെ നഗരവല്‍ക്കരണം നടപ്പിലായെന്നു പറഞ്ഞാലും ഇപ്പോഴും പൊതു ഇടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് മാറ്റമൊന്നുമില്ല.
ഇത്തരത്തില്‍ പൊതു ഇടങ്ങളില്‍ സ്ത്രീകളെ ഏറ്റവും വലയ്ക്കുന്ന ഒന്നാണ് വൃത്തിയുള്ള മൂത്രപ്പുരകളുടെ അഭാവം. പുറത്തേക്കും മറ്റുമായി ഇറങ്ങുന്ന സ്ത്രീകള്‍ക്ക് പലപ്പോഴും പൊതു ടോയ്ലറ്റുകള്‍ ഉപയോഗിക്കേണ്ടതായി വരും. അണുബാധ വരുത്തി വയ്ക്കുകയാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് പൊതു ടോയ്ലറ്റുകളില്‍ മറ്റു മാര്‍ഗങ്ങളില്ലാതെ സ്ത്രീകള്‍ കാര്യം സാധിക്കുന്നത്.
എന്നാല്‍ യാത്രാവേളകളിലും മറ്റും മണിക്കുറുകളോളം മൂത്രം പിടിച്ച് വെക്കുകയാണ് പല സ്ത്രീകളും ചെയ്യുന്നത്. ഇതാകട്ടെ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്കാണ് നയിക്കുക. എന്നാല്‍ ഇപ്പോഴിതാ സ്ത്രീകളുടെ ഈ പ്രശ്‌നത്തിന് പരിഹാരമാകുകയാണ്.
സ്ത്രീകള്‍ക്ക് നിന്നുകൊണ്ടു മൂത്രമൊഴിക്കാനുള്ള തരത്തില്‍ കൈയില്‍ കരുതാവുന്ന തരത്തിലുള്ള ഉപകരണമാണ് ഈ പുതിയ സംവിധാനം. പീ ബഡ്ഡി എന്നാണ് ഈ ഡിസ്‌പോസിബിള്‍ ഉപകരണത്തിന്റെ പേര്. ഉപയോഗ ശേഷം ചുരുട്ടിക്കൂട്ടി കളയാം.
പ്രത്യേകിച്ചും ട്രെയിനിലും അല്ലാതെയും യാത്ര ചെയ്യുന്ന അവസരങ്ങളില്‍ വൃത്തിഹീനവും അടിസ്ഥാന സൗകര്യവുമില്ലാത്ത പൊതു ടോയ്ലറ്റുകളില്‍ പോകേണ്ടി വരുന്ന സ്ത്രീകള്‍ക്ക് വളരെയധികം ഉപകാരപ്രദമായിരിക്കും ഈ ഉപകരണമെന്ന് കമ്പനി അവകാശപ്പെടുന്നു. വിവിധ ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകളില്‍ ഇപ്പോള്‍ പീ ബഡ്ഡി ലഭ്യമാണ്.
Leave a Reply