Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 6:12 am

Menu

Published on January 17, 2017 at 2:22 pm

പെന്‍സില്‍ മുനകളില്‍ വിസ്മയമൊരുക്കി ഈ യുവാവ്

pencil-art-by-manoj-micro-art-international

പെന്‍സിലിന്റെ മുനകളില്‍ വിസ്മയങ്ങള്‍ തീര്‍ക്കുകയാണ് നെയ്യാറ്റിന്‍കര സ്വദേശി മനോജ്. പെന്‍സിലിന്റെ മുനകളില്‍ എന്ത് വിസ്മയമെന്ന് സംശയിക്കുന്നവര്‍ക്കു മുന്നില്‍ മനോജ് തന്റെ പെന്‍സില്‍ രൂപങ്ങളെടുത്ത് നിരത്തിവെക്കും.

മൈക്രോ ആര്‍ട്ട് എന്ന പേരിലുളള ഈ കലാരൂപം ശ്രദ്ധയും സൂക്ഷമതയും ക്ഷമയും കഴിവും സമയവുമെല്ലാം ഒരുപോലെ ഉപയോഗിക്കേണ്ട കലാരൂപമാണ്. പൂക്കോട് വെറ്റിനറി കോളേജിലെ വെറ്റിനറി സയന്‍സ് വിദ്യാര്‍ഥിയായ മനോജ് ഡ്രോയിങ്ങ് പെന്‍സിലുകളാണ് ഇത്തരത്തിലുള്ള നിര്‍മ്മാണങ്ങള്‍ക്കായി കൂടുതല്‍ ഉപയോഗിക്കുന്നത്. സര്‍ജിക്കല്‍  ബ്ലേഡാണ് പെന്‍സില്‍ മുനകള്‍ ശില്‍പ്പങ്ങളാക്കാന്‍ ഉപയോഗിക്കുന്നത്.

pencil-art-by-manoj-micro-art-international3

ഒരു വര്‍ഷം മുന്‍പാണ് ആഷിഖ് ഈ  രംഗത്തേക്ക് കടന്നുവരുന്നത്. ഈച്ച സിനിമയാണ് ഇതിന്  പ്രേരണയായത്. ഡ്രോയിങ്ങ് പെന്‍സില്‍, 10 എച്ച്.ബി, 6 എച്ച്.ബി എന്നിങ്ങനെ വിവിധ തരം പെന്‍സിലുകളാണ് ശില്‍പ്പങ്ങള്‍ രൂപപ്പെടുത്താനായി ഉപയോഗിക്കുന്നത്. ഓരോന്നിനും 20 മണിക്കൂറോളം സമയമെടുക്കും.

മനോജ് ആദ്യം നിര്‍മ്മിച്ചത് ഒരു ഹാര്‍ട്ടിന്റെ രൂപമായിരുന്നു. ഏറെ നേരം സൂക്ഷമ ആവശ്യമുള്ളതുകൊണ്ടു തന്നെ ആദ്യത്തെ പ്രാവശ്യം തലകറങ്ങി വീഴുകയും ചെയ്തു. എന്നാല്‍ അതുകൊണ്ടൊന്നും മനോജ് പിന്‍തിരിഞ്ഞില്ല.

pencil-art-by-manoj-micro-art-international1

നാല്‍പതോളം പെന്‍സില്‍ ശില്‍പങ്ങള്‍ ഇതിനോടകം മനോജ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇതില്‍ ഇന്ത്യയുടെ ഭൂപടവും, അക്കങ്ങളും, ഇംഗ്ലീഷ് അക്ഷരമാലയുമാണ് ഏറ്റവും ബുദ്ധിമുട്ടി പൂര്‍ത്തിയാക്കിയതെന്ന് മനോജ് പറയുന്നു. ഇന്ത്യയുടെ ഭൂപടത്തിന്റെ നിര്‍മ്മാണത്തില്‍ ആറ് തവണയാണ് പെന്‍സിലിന്റെ മുന ഒടിഞ്ഞ് പോയത്. ഒരാഴ്ചയെടുത്താണ് അത് പൂര്‍ത്തിയാക്കിയത്.

pencil-art-by-manoj-micro-art-international2

മൈക്രോ ആര്‍ട്ടിലെ ഇന്ന് ലോകത്ത് അറിയപ്പെടുന്ന കലാകാന്മാരില്‍ പ്രമുഖനായ റഷ്യക്കാരന്‍ ഫിദായ്ക്ക് മനോജ് തന്റെ ശില്‍പ്പങ്ങള്‍ കാണിച്ചുകൊടുത്തിരുന്നു. മനോജിന്റെ കഴിവിനെ പ്രോത്സാഹിപ്പിച്ച ഫിദായ് തന്റെ ബുക്കിന്റെ കോപ്പി മനോജിന് അയച്ച് കൊടുക്കുകയും ചെയ്തു. ഇത് തനിക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരമായി മനോജ് കാണുന്നു.

Loading...

Leave a Reply

Your email address will not be published.

More News