Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
യു എസിലെ യൂണിവേഴ്‌സിറ്റി ഓഫ് റോച്ചസ്റ്ററിലെ സൈക്കോളജിസ്റ്റുകൾ വിശ്വാസവും വിവേകവും തമ്മിലുള്ള ബന്ധത്തെകുറിച്ച് ഒരു പഠനം നടത്തി.ഈശ്വരനാണ് മനുഷ്യനെ സൃഷ്ട്ടിച്ചതെന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍ അതല്ല പരിണാമത്തിലൂടെയാണ് മനുഷ്യന്‍ ഉണ്ടായതെന്നും വാദിക്കുന്നവരുണ്ട്.അന്ധമായ ദൈവ വിശ്വാസം ജനങ്ങളില്‍ കൂടി വരുകയാണ് അതുപോലെതന്നെ അവിശ്വാസികളുടെ എണ്ണവും. അവിശ്വാസികളായ വ്യക്തികളെ ഉപദേശിച്ചു നന്നാക്കാന്‍ ശ്രമിക്കുന്നവര്‍ പറയുന്നത് അവര്‍ക്ക് ബുദ്ധിയില്ല അതുകൊണ്ടാണ് അവര്‍ ദൈവത്തിനെ തള്ളിപറയുന്നത് എന്നാണ് എന്നാല്‍ മികച്ച ഐ ക്യു ലെവല്‍ ഉള്ളതു കൊണ്ടാണ് അവര്‍ വിശ്വാസികളല്ലാതായി തീരുന്നത് എന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത് . അമ്പത്തിമൂന്ന് എണ്ണത്തിലും മതവും വിവേകവും തമ്മില്‍ യാതൊരു ബന്ധമില്ലെന്ന് അടിവരയിട്ട് ഉറപ്പിക്കുന്നു.
സാധാരണയായി ഐ ക്യു ലെവല്‍ കൂടുതലുള്ളവര്‍ക്ക് ആത്മനിയന്ത്രണവും ആത്മവിശ്വാസവും ധാരാളമുണ്ടാകും അങ്ങനെയുള്ളവര്‍ക്ക് ശാസ്ത്രീയമായ അടിത്തറകളൊന്നുമില്ലാത്ത മതപരമായ വിശ്വാസങ്ങള്‍ വേണ്ടെന്നു വക്കാനും അതുകൊണ്ട് കിട്ടുമെന്നു പറയപ്പെടുന്ന നേട്ടങ്ങളെ അവഗണിക്കാനും പെട്ടെന്നു കഴിയും. മുതിര്‍ന്നവരില്‍മാത്രമല്ല കുട്ടികളില്‍ പോലും ഇത്തരത്തിലുള്ള വ്യത്യാസം പ്രകടമാണ് എന്നാണ് പുതിയ പഠനം പുറത്തുവിട്ടത് വിവരം.കൂടുതല്‍ ബുദ്ധിമാന്മാരായ വിദ്യാര്‍ത്ഥികളാണ് ഐ ക്യു ലെവല്‍ താഴ്ന്നവരേക്കാള്‍ എളുപ്പത്തില്‍ മതാചാരങ്ങള്‍ ഒഴിവാക്കുന്നത്. ഐ ക്യു ലെവല്‍ താഴും തോറും ആത്മവിശ്വാസം കുറയുന്നതുകൊണ്ടാണ് വിശ്വാസങ്ങളെയും ദൈവത്തെയുമൊക്കെ കൂട്ടുപിടിക്കുന്നതെന്നാണ് പഠനത്തില്‍ തെളിഞ്ഞത്.
അപ്പോൾ ദൈവകടാക്ഷത്തിനായി പള്ളിയിലും അമ്പലത്തിലും പോകുന്നവർ ബുദ്ധിയുള്ള കൂട്ടത്തിലാണോ ….?? അതോ ബുദ്ധിയില്ലാത്ത കൂട്ടത്തിലോ …???
Leave a Reply