Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 12, 2026 2:22 pm

Menu

Published on August 11, 2016 at 10:30 am

മണിക്കൂറില്‍ ഇരുനൂറോളം ഉല്‍ക്കകള്‍ പായുന്ന അപൂര്‍വ കാഴ്ച കാണാന്‍ ഒരുങ്ങിയിരുന്നോളൂ…… ആകാശവിസ്മയത്തിന് ഇനി മണിക്കൂറുകൾ മാത്രം

perseid-meteor-shower-outburst-coming-this-week

മണിക്കൂറില്‍ ഇരുനൂറോളം ഉല്‍ക്കകള്‍ ആകാശത്തു പായുന്ന അപൂര്‍വ കാഴ്ച കാണാൻ ഇനി കാത്തിരിക്കേണ്ടത് മണിക്കൂറുകൾ മാത്രം.ഓഗസ്റ്റ് 12ന് അര്‍ധരാത്രി മുതല്‍ 13ന് നേരം പുലരും വരെ ഈ അപൂര്‍വ ദൃശ്യം നിങ്ങൾക്ക് കാണാം.ഓരോ പ്രദേശത്തിന്റെ പ്രത്യേകതയനുസരിച്ച് മണിക്കൂറില്‍ 60 മുതല്‍ 200 ഉല്‍ക്കകള്‍ വരെയായിരിക്കും മാനത്ത് മിന്നിമറയുക. പഴ്‌സീയസ് ഉല്‍ക്കമഴ എന്നാണു ഈ പ്രതിഭാസത്തിന്റെ പേര് .നാസയുടെ കണക്കുകൂട്ടല്‍ പ്രകാരം ഏറ്റവും നന്നായി ഉല്‍ക്കാവര്‍ഷം കാണാവുന്നയിടങ്ങളിലൊന്ന് ഇന്ത്യയാണ്. മഴ പെയ്യുന്നതിനെപ്പറ്റി പ്രവചനം നടത്തുന്നതു പോലെ ഗ്രഹങ്ങളുടെ ഗുരുത്വാകര്‍ഷണബലം ഉള്‍പ്പെടെ പരിശോധിച്ച് ഉല്‍ക്കാവര്‍ഷം എത്രമാത്രമുണ്ടാകുമെന്ന് പ്രവചിക്കുന്ന രീതിയിലൂടെ വിശകലനം ചെയ്താണ് നാസ ഇത്തവണത്തെ ‘ഉഗ്രന്‍’ കാഴ്ചയെപ്പറ്റി അറിയിപ്പു നല്‍കിയത്.

ഓരോ 133 വര്‍ഷം കൂടുമ്പോഴും സൗരയൂഥത്തിലൂടെ സൂര്യനെ ചുറ്റി സ്വിഫ്റ്റ്ടട്ട്ല്‍ എന്ന ഭീമന്‍ വാല്‍നക്ഷത്രം കടന്നു പോകാറുണ്ട്. അന്നേരം അതില്‍ നിന്നു തെറിച്ചു പോകുന്ന മഞ്ഞും പൊടിപടലങ്ങളുമെല്ലാം സൗരയൂഥത്തില്‍ത്തന്നെ തങ്ങി നില്‍ക്കും. വര്‍ഷത്തിലൊരിക്കല്‍ ഭൂമിയുടെ അന്തരീക്ഷം ഈ അവശിഷ്ടങ്ങളുമായി സമ്പര്‍ക്കത്തില്‍ വരുമ്പോഴാണ് പഴ്‌സീയസ് ഉല്‍ക്കാവര്‍ഷം ഉണ്ടാകുന്നത്.അന്തരീക്ഷവുമായി സമ്പര്‍ക്കമുണ്ടാകുന്നതോടെ കത്തിജ്വലിക്കുന്ന ആ വസ്തുക്കളാണ് ഉല്‍ക്കാവര്‍ഷമായി നാം കാണുന്നത്.

ഇത്തവണ ഭൂമിയുമായി കൂടുതല്‍ സ്വിഫ്റ്റ്ടട്ട്ല്‍ ശകലങ്ങള്‍ ‘കൂട്ടിയിടി’ക്കുമെന്നാണു കരുതുന്നത്. കാരണം ബുധഗ്രഹത്തിന്റെ ഗുരുത്വാകര്‍ഷണ ‘വലിവി’ല്‍പ്പെട്ട് ഒട്ടേറെ ശകലങ്ങള്‍ സൗരയൂഥത്തില്‍ പ്രത്യേക ഒരിടത്ത് കൂടിനില്‍പുണ്ട്. അതാകട്ടെ ഭ്രമണത്തിനിടെ ഭൂമിയുടെ സഞ്ചാരപാതയിലുമാണ്. സാധാരണഗതിയില്‍ ഇത്തരം ശകലങ്ങളുടെ അരികത്തു കൂടെയാണ് ഭൂമി കടന്നുപോകാറുള്ളത്. ആ വര്‍ഷങ്ങളില്‍ മണിക്കൂറില്‍ 80 എണ്ണമെന്ന കണക്കിലായിരിക്കും ഉല്‍ക്കകള്‍ പതിക്കുക. ഇത്തവണ പക്ഷേ ബുധന്റെ സഹായം കാരണം ഈ ‘ശകലക്കൂട്ട’ത്തിന്റെ മധ്യഭാഗത്തുകൂടെയായിരിക്കും ഭൂമിയുടെ യാത്ര. മാത്രവുമല്ല രണ്ടോ മൂന്നോ ‘ശകലക്കൂട്ട’ത്തിലൂടെയും ഭൂമി കടന്നുപോകുന്നുണ്ട്. അതോടെയാണ് ചറപറയെന്ന കണക്കിന് ഉല്‍ക്കാവര്‍ഷമുണ്ടാകുക.

വെറുംകണ്ണു കൊണ്ടു തന്നെ അനുഭവിച്ചറിയാനുമാകും ഈ ഉല്‍ക്കാവര്‍ഷം. വാനില്‍ പഴ്‌സീയസ് എന്ന നക്ഷത്രസമൂഹം നിലനില്‍ക്കുന്ന സ്ഥാനത്തു നിന്ന് വരുന്നതിനാലാണ് അതിന്റെ പേരില്‍ത്തന്നെ ഉല്‍ക്കാവര്‍ഷം അറിയപ്പെടുന്നത്.www.utsream.tv/channel/nasa-msfc എന്ന വെബ്‌സൈറ്റില്‍ ഉല്‍ക്കാവര്‍ഷത്തിന്റെ ലൈവ് സ്ട്രീമിങ് കാണാം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News