Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 1:16 am

Menu

Published on August 23, 2013 at 2:55 pm

നായയുടെ വിസര്‍ജ്യത്തിന്‍റെ പേരില്‍ തര്‍ക്കം: കൊല്ലപ്പെട്ടത് നാലുപേര്‍

petty-dispute-over-pet-dog-claims-four-lives-in-up-four-policemen-suspended

യു പി : ഒരു വളര്‍ത്തു നായ കാരണം മരിച്ചത് നാലുപേരാണ്.വളര്‍ത്തു നായ അയല്‍വാസിയുടെ വീട്ടില്‍ വിസര്‍ജ്ജിച്ചതിന്റെ പേരില്‍ രണ്ട്‌ കുടുംബങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ ഒരു സ്‌ത്രീയടക്കം 4 പേര്‍ കൊല്ലപ്പെടുകയും 6 പേര്‍ക്ക്‌ ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്‌തു.ബുധനാഴ്‌ച രാവിലെ ഉത്തര്‍പ്രദേശിലെ ഭാഗ്‌പട്‌ ജില്ലയിലാണ് ഈ സംഭവം നടന്നത്. കുടുംബങ്ങളും നേരത്തെ തന്നെ കടുത്ത ശത്രുതയിലായിരുന്നു. രാവിലെ തര്‍ക്കം ഉണ്ടായപ്പോള്‍ തന്നെ ഇരുവിഭാഗവും അടുത്തുള്ള പോലീസ്‌ സ്‌റ്റേഷനില്‍ പരാതിയുമായി ചെന്നിരുന്നു. എന്നാല്‍ വിഷയത്തെ നിസാരമായി കണ്ട്‌ പരാതിക്കാരെ തിരിച്ചയക്കുകയാണ്‌ പോലീസ്‌ ചെയ്തത്. തുടര്‍ന്ന്‌ സ്ഥലത്ത്‌ തിരിച്ചെത്തിയ ഇരുവിഭാഗവും സംഘടിച്ച്‌ വടിയും ആയുധങ്ങളും കൊണ്ട്‌ പരസ്‌പരം ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ വീഴ്‌ച വരുത്തിയ പോലീസുകാരെ പോലീസ്‌ സൂപ്രണ്ട്‌ സസ്‌പെന്റ്‌ ചെയ്‌തു. പോലീസുകാരുടേയും ഡോക്ടര്‍മാരുടേയും ഭാഗത്തു നിന്നുണ്ടായ അനാസ്ഥയെക്കുറിച്ച്‌ കൂടുതല്‍ അന്വേഷണത്തിന്‌ ജില്ല മജിസ്‌ട്രേറ്റും ഉത്തരവിട്ടിട്ടുണ്ട്‌.,

Loading...

Leave a Reply

Your email address will not be published.

More News