Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലണ്ടൻ : സ്മാർട്ട് ഫോണുകൾ ഉപയോഗിക്കന്നവരെ വലയ്ക്കുന്ന പ്രധാന പ്രശ്നമാണ് അതിന്റെ ബാറ്ററിയുടെ ആയുസ്സ് .എത്ര വിലമതിക്കുന്ന സെറ്റുകൾ ആയാലും കണ്ണടച്ച് തുറക്കും മുൻപാണ് അതിലെ ബാറ്ററിയുടെ ചാർജ് തീർന്ന് പോകുകയെന്നത്.എന്നാൽ ഇനി ഈ പ്രശ്നമോർത്ത് ടെൻഷനടിക്കേണ്ട.ഇതിന് പരിഹാരമായി രംഗത്ത് വന്നിരിക്കുകയാണ്ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ ഗവേഷകർ. സ്‌മാര്‍ട്ട് ഫോണുകളുടെ വൈദ്യുതി ആവശ്യത്തില്‍ 90 ശതമാനവും ഡിസ്‌പ്ലേയ്‌ക്കായാണു വിനിയോഗിക്കുന്നത്. വൈദ്യുതി ആവശ്യമില്ലാത്ത സ്‌ക്രീനാണു ഡോ. പെയ്‌മെന്‍ ഹുസൈനിയുടെ നേതൃത്വത്തിലുള്ള ഗവേഷകര്‍ വികസിപ്പിച്ചെടുത്തത്. ഇതിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ടാബ്‌ലെറ്റ്, സ്‌മാര്‍ട്ട് വാച്ച്, ലാപ്‌ടോപ്പ് തുടങ്ങിയവയിലും ഈ സാങ്കേതിക വിദ്യ ഉപയോഗിക്കാം. ഒരു വര്‍ഷത്തിനകം പുതിയ സ്‌ക്രീനുകള്‍ മാര്‍ക്കറ്റിലെത്തിക്കാമെന്നാണു ഗവേഷകരുടെ പ്രതീക്ഷ.
Leave a Reply