Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പച്ചക്കറി വില്‍പ്പനയ്ക്കിടെ ഉറങ്ങിപ്പോയ ആ കുഞ്ഞുപയ്യനെ ഓര്‍മയില്ലേ.. അത്ര പെട്ടെന്നൊന്നും നമ്മള്‍ക്ക് മറക്കാനാവില്ല ആ ചിത്രം. ചിത്രം കണ്ട എല്ലാവരുടെയും മനസ്സില്‍ ഏറെ നൊമ്പരം ബാക്കിയാക്കിയ ആ കുഞ്ഞു ബാലന്‍ ഇപ്പോള്‍ എവിടെയാണ്. ആ അന്വേഷണത്തിലാണ് ലോകം മൊത്തം ഇപ്പോള്‍.
പച്ചക്കറി നിരത്തിവെച്ചു അതിന്റെ അടുത്ത് ഇരുന്നു കവിളില്‍ കയ്യും കൊടുത്തുറങ്ങുന്ന ഈ കൊച്ചു ബാലന്റെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലായിരുന്നു. ഈ ബാലനെ ദത്തെടുക്കാനും വളര്‍ത്താനുമായി ഒരുപാടുപേര്‍ മുന്നിട്ടു വരികയും ചെയ്തിരുന്നു.
ഇപ്പോഴിതാ ഒരു സിനിമാതാരവും ഈ കുട്ടിയെ ഏറ്റെടുക്കാന്‍ തയ്യാറായി രംഗത്തെത്തിയിരിക്കുന്നു. ഫിലിപ്പൈനി ചലച്ചിത്ര താരം ഷാരോണ്‍ സുനേറ്റയാണ് കുഞ്ഞിനെ ഏറ്റെടുക്കാന്‍ തയ്യാറായി ഇപ്പോള്‍ രംഗത്തു വന്നത്.
ഈ കുട്ടിയുടെ ചിത്രം ഈ സിനിമാ താരം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചതോടെയാണ് ആളുകള്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ”അവന്റെ കൈയിലുള്ള മുഴുവന്‍ പച്ചക്കറിയും എനിക്ക് വേണം. അവനെ ദത്തെടുക്കാനും പഠനച്ചെലവ് പൂര്‍ണമായി ഏറ്റെടുക്കാനും ഞാന്‍ തയാറാണ്. ഈ കുഞ്ഞിനെക്കുറിച്ച് കൂടുതല്‍ അറിയുന്നവര്‍ വിവരങ്ങള്‍ എന്നോട് പങ്കുവെക്കണമെന്നു അഭ്യര്‍ത്ഥിക്കുന്നു”. ഇങ്ങനെയാണ് താരം പോസ്റ്റിന്റെ കൂടെ എഴുതിയത്.
കുറച്ചു ദിവസങ്ങള്‍ക്കു മുമ്പായിരുന്നു നിരത്തി വെച്ച പച്ചക്കറികള്‍ക്ക് മുമ്പില്‍ കിടന്നുറങ്ങുന്ന ഈ ബാലന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. ആരെയും സങ്കടത്തിലാഴ്ത്തുന്ന ഈ ചിത്രം വളരെ പെട്ടെന്ന് വൈറല്‍ ആയതോടെ നിരവധി പേര്‍ കുട്ടിയെ ഏറ്റെടുക്കാന്‍ തയ്യാറായി രംഗത്തു വരികയായിരുന്നു.
ഫിലിപ്പൈന്‍സ് സ്വദേശിയാണ് ഈ കുട്ടി എന്ന് ചിലര്‍ വാദിച്ചപ്പോള്‍ ഇന്ത്യയിലെ അരുണാചല്‍ പ്രദേശില്‍ നിന്നുമുള്ളതാണ് ഈ കുട്ടി എന്ന് ചിലര്‍ വാദിച്ചു. എങ്ങനെയായാലും കുട്ടിയെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ എത്രയും പെട്ടെന്നു അറിയിക്കണമെന്നാവശ്യപ്പെട്ട് പലരും രംഗത്തെത്തിയിട്ടുണ്ട്.
Leave a Reply