Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 14, 2026 12:23 am

Menu

Published on May 23, 2015 at 10:50 am

രൂപേഷ് പോളിനുമുന്നില്‍ നഗ്നയായില്ല…

photo-with-rupesh-paul-cannes-french-woman-explain-facebook

എഴുത്തുകാരനും മലയാളി സംവിധായകനുമായ രൂപേഷ് പോളിനൊപ്പം യുവതി നഗ്നയായി നില്‍ക്കുന്ന ഫോട്ടോ ഫേസ്ബുക്കിലും മാധ്യമങ്ങളിലും വാര്‍ത്തയായതോടെ രൂപേഷിനൊപ്പം ഫോട്ടോയിലുണ്ടായിരുന്ന ഒറോറെ നൊയ്ഹാസ് വിശദീകരണവുമായി രംഗത്തെത്തി.രൂപേഷ് പോള്‍ ആരാണെന്നുപോലും തനിക്കറിയില്ലെന്ന് രോഷാകുലയായി യുവതി പറയുന്നു. അയാളോടുള്ള ആരാധനമൂത്ത് തുണിയുരിഞ്ഞെന്നത് കള്ളമാണ്. അര്‍ത്ഥ നഗ്നയായി നടക്കാനുള്ള അവകാശത്തിനായി(റൈറ്റ് ഓഫ് ബീയിംഗ് ടോപ്ലെസ്സ്) സമരം ചെയ്യുകയായിരുന്ന ഫെമിനിസ്റ്റായിരുന്നു താന്‍. കാനില്‍ തന്നെ കണ്ടപ്പോള്‍ രൂപേഷ് പോള്‍ അടുത്തു വിളിച്ച് ഒപ്പം നിന്ന് ഫോട്ടോ എടുക്കാമോ എന്ന് ചോദിക്കുകയായിരുന്നു. രൂപേഷ് ഫോട്ടോ എടുക്കാന്‍ സമ്മതം ചോദിച്ചപ്പോള്‍ അനുവദിച്ചതാണ്. രൂപേഷ് പോളിനോട് അവസരം ചോദിക്കാന്‍ താനൊരു നടിയല്ലെന്നും ഒരു വിദ്യാര്‍ഥിനി മാത്രമാണെന്നും അവര്‍ പറയുന്നു.എന്നാൽ പല മാധ്യമങ്ങളും യുവതി രൂപേഷിനു മുൻപിൽ തുണിയുരിഞ്ഞു എന്നാണു പ്രചരിപ്പിച്ചിരിക്കുന്നത് .

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News