Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 12, 2026 11:40 pm

Menu

Published on May 2, 2017 at 1:10 pm

പ്ലാസ്റ്റിക്ക് കഴിക്കുന്ന ലാര്‍വകളോ?

plastic-eating-caterpillars-biodegrade-polyethylene-bags

ലോകത്തെ മലിനീകരണത്തിന്റെ പ്രധാന കാരണം പ്ലാസ്റ്റിക്ക് തന്നെയാണ്. നശിക്കാത്ത പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ഭൂമിക്ക് ഭീഷണി തന്നെയാണ്.

ലോകത്ത് പരിസ്ഥിതി മലിനീകരിക്കുന്നതില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ഉല്‍പ്പന്നമാണ് പ്ലാസ്റ്റിക്. മണ്ണു മാത്രമല്ല കടല്‍ ജലവും വായുവും വരെ മലിനീകരിക്കുന്നതില്‍ പ്ലാസ്റ്റിക് വഹിക്കുന്ന പങ്കു ചെറുതല്ല. പ്ലാസ്റ്റിക്കിന്റെ ഉപയോഗത്തിന് ഒട്ടേറെ നിന്ത്രണങ്ങള്‍ കൊണ്ടു വന്നിട്ടും ഇവയൊന്നും ഫലപ്രദമായി നടപ്പാക്കാന്‍ ഒരു രാജ്യത്തിനും ഇതുവരെ കഴിഞ്ഞിട്ടില്ലെന്നത് വാസ്തവമാണ്.

ഈ സാഹചര്യത്തിലാണ് നിശാശലഭങ്ങളുടെ ലാര്‍വകളുടെ പ്രത്യേകത പ്രതീക്ഷ നല്‍കുന്നത്. കേംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ നടത്തിയ പഠനത്തില്‍ പ്രത്യേകയിനം നിശാശലഭങ്ങളുടെ ലാര്‍വകള്‍ക്ക് പ്ലാസ്റ്റിക്കിനെ വിഘടിപ്പിക്കാന്‍ ശേഷിയുണ്ടെന്നു കണ്ടെത്തി.

തേനീച്ചക്കൂടുകളിലെ മെഴുകു തിന്നുന്നവാണ് ഈ ലാര്‍വകള്‍. ഈ കഴിവാണ് അവയെ പ്ലാസ്റ്റിക് വിഘടിപ്പിക്കാനും സഹായിക്കുന്നതെന്ന് ഗവേഷകര്‍ പറയുന്നു.

ഗലേറിയ മെല്ലൊണല്ല എന്ന വിഭാഗത്തില്‍പ്പെട്ട നിശാശലഭങ്ങളുടെ ഒരു ലാര്‍വയ്ക്ക് ഒരു പ്ലാസ്റ്റിക് കവറില്‍ സ്വന്തം വലിപ്പമുള്ള ദ്വാരമുണ്ടാക്കാന്‍ 1 മണിക്കൂര്‍ സമയമാണു വേണ്ടിവരുന്നത്. ഈ ലാര്‍വകളുടെ കഴിവ് പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജനത്തില്‍ വഴിത്തിരിവാകുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.

ലാര്‍വകളുടെ പ്രവര്‍ത്തനം ശാസ്ത്രീയമായി പുനരാവിഷ്‌കരിക്കാന്‍ കഴിഞ്ഞാല്‍ ലോകം ഇന്നു നേരിടുന്ന പ്ലാസ്റ്റിക് ഭീഷണി ഒഴിവാക്കാനാകുമെന്നാണ് ഇവര്‍ കരുതുന്നത്.

വര്‍ഷം തോറും 8 കോടി ടണ്‍ ഭാരം വരുന്ന പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച ശേഷം പുറന്തള്ളപ്പെടുന്നുണ്ടെന്നാണ് കണക്ക്. നിലവില്‍ പ്ലാസ്റ്റിക് വിഘടിപ്പിച്ചു മാലിന്യം ഇല്ലാതാക്കാന്‍ സാങ്കേതിക വിദ്യ കണ്ടെത്തിയിട്ടില്ല.

പ്ലാസ്റ്റിക് വിഘടിപ്പിക്കാന്‍ ശേഷിയുള്ള ബാക്ടീരിയകളെ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇവയുടെ പ്രവര്‍ത്തനം പ്ലാസ്റ്റിക് മാലിന്യം ഇല്ലാതാക്കുന്നതിനു സഹായകമാകുന്ന രീതിയിലല്ല. അതുകൊണ്ടു തന്നെ നിശാ ശലഭങ്ങളുടെ ലാര്‍വകളുടെ പ്രവര്‍ത്തനം കണ്ടെത്തിയത് ഈ ദിശയിലേക്കുള്ള പ്രവര്‍ത്തനങ്ങളില്‍ വഴിത്തിരിവാകുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News