Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുറ്റത്ത് മനോഹരമായ പൂന്തോട്ടം വീടുകള്ക്ക് എന്നുമഴകാണ്.കുറഞ്ഞ സ്ഥലത്ത് വീട് പണിയുമ്പോഴും പൂന്തോട്ടത്തിനായി സ്ഥലം കണ്ടെത്തുന്നവർ നിരവധിയാണ്.കണ്ണിന് കുളിർമ്മയും മനസ്സിന് ആനന്ദവും നൽകുന്നതാണ് പൂന്തോട്ടം.എന്നാൽ പൂന്തോട്ടത്തിൽ ചില അപകടകാരികളായ പൂച്ചെടികളുമുണ്ട്.എന്നാൽ അവയെ പൂന്തോട്ടത്തിൽ നിന്നും മാറ്റി നിർത്തേണ്ടതില്ല. അവയുടെ കറ ശരീരത്തിൽ പറ്റാതെയും ഇലകൾ ഉൾപ്പെടെയുള്ള ഭാഗങ്ങൾ വായിൽ പോകാതെയും നോക്കിയാൽ മതി.അത്തരത്തിൽ അപകടകാരികളായ ചില ചെടികളെ കുറിച്ചാണ് ചുവടെ കൊടുത്തിരിക്കുന്നത്.
1. ഹൈഡ്രാൻജിയ

–
ഇളം പിങ്ക് അല്ലെങ്കിൽ നീല നിറത്തിലുള്ള ബൊക്കയ്ക്ക് സമാനമായ വലിയ പൂങ്കുലയാണ് ഹൈഡ്രാൻജിയ.നമ്മുടെ കാലാവസ്ഥയിൽ വളരുന്ന ഈ സസ്യത്തിൻറെ എല്ലാ ഭാഗങ്ങളിലും വിഷമടങ്ങിയിട്ടുണ്ട്.എന്നാൽ ഇതിൻറെ പൂമൊട്ടുകളിലാണ് കൂടുതൽ വിഷമടങ്ങിയിട്ടുള്ളത്.ഈ പൂമൊട്ടുകൾ ശരീരത്തിനകത്തു ചെന്നാൽ ബോധക്ഷയം,ശ്വാസംമുട്ടൽ,വർദ്ധിച്ച നാഡിയിടിപ്പ് എന്നിവ വന്ന് രക്തസമ്മർദ്ദം കുറഞ്ഞ് മരണത്തിന് വരെ കാരണമായിത്തീരും.
2.ഡിഫൻബെക്കിയ

–
ഡിഫൻബെക്കിയയ്ക്ക് ഡംബ്കേൻ എന്നും വിളിപ്പേരുണ്ട്.മഞ്ഞയോ വെള്ളയോ പുള്ളികളോടും വരകളോടും ഇലകളായാണ് ഇത് കാണപ്പെടുന്നത്.ഇതിൻറെ ഏതെങ്കിലും ഭാഗം കടിച്ചാൽ വായയ്ക്കകം പൊള്ളി വീർത്തു വരാനിടയാകും. കൂടാതെ അന്നനാളം,തൊണ്ട എന്നിവിടങ്ങളിൽ അസഹനീയമായ വേദനയും ,ഉമിനീരുത്പാദനം കൂടുതലായുണ്ടാവുകയും ചെയ്യും.ഇതിൻറെ തീവ്രാവസ്ഥയിൽ ബോധം നഷ്ടപ്പെടുക വരെ ചെയ്യും.
3.അരളി

–
പൊതുസ്ഥലങ്ങളിൽ കൂടുതലായി കാണപ്പെടുന്ന ചെടിയാണ് അരളി.ഇതിൻറെ തണ്ടും ഇലയുമെല്ലാം വിഷം നിറഞ്ഞതാണ്. ഇതിലടങ്ങിയിട്ടുള്ള ഒലിയാൻഡ്രിൻ ഒലിയാൻ ഡ്രോജെനിൻ എന്നീ രാസപദാർത്ഥങ്ങളാണ് അരളിയെ വിഷമുള്ളതാക്കുന്നത്.അരളിച്ചെടി തീയിലിട്ടാലുണ്ടാകുന്ന പുക പോലും വിഷകരമാണ്.ഈ പുക ശ്വസിച്ച് ഗുരുതരാവസ്ഥയിൽ എത്തുമ്പോൾ ഹൃദയമിടിപ്പിൻറെ താളം തെറ്റുകയും,പേശികൾ കോച്ചി വലിക്കുകയും,രക്തയോട്ടം മന്ദീഭവിച്ച് മരണത്തതിനിടയാകുകയും ചെയ്യുന്നു.
4.ഉമ്മം

–
ആയുർവേദത്തിൽ ആസ്ത്മ ചികിത്സയിൽ ഏറെ പ്രാധാന്യമുള്ള ഔഷധ സസ്യമാണ് ഉമ്മം.ഇതിനു വലിയ ഫണൽ പോലുള്ള വെള്ളപൂക്കളാണ് ഉള്ളത്.ചെടിയുടെ ഇലകൾക്ക് ഏറെ ഔഷധ ഗുണമുണ്ടെങ്കിലും ഉമ്മത്തിൻ കായ് നിറയെ വിഷമാണ്.ഈ കായ്കൾ കഴിക്കുന്നത് ജീവന് തന്നെ ഭീഷണിയുണ്ടാക്കും.ഇത് ആമാശയത്തിൻറെ പ്രവർത്തനത്തെ സാരമായി ബാധിക്കുകയും,നാഡീവ്യൂഹത്തിൻറെ പ്രവർത്തനത്തെ മന്ദീഭവിപ്പിക്കുകയും ചെയ്യും.വിഷബാധ കൂടുതലായാൽ മരണം വരെ സംഭവിക്കും.
Leave a Reply