Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദുബൈയ് : പ്രമുഖ സ്പോർട്സ് വെഹിക്കൾ ആയ പൊളാരിസ് സ്ലിങ്ങ്ഷോട്ട് (Polaris slingshot) കേരളത്തിൽ . പ്രമുഖ വ്യവസായിയും 812 കിലോമീറ്റർ ഓടി യുനിക് വേൾഡ് റെക്കോർഡ് ഹോൾഡറുമായ ഡോ.ബോബിചെമ്മണ്ണൂരാണ് ഈ മുച്ചക്ര വാഹനമായ പൊളാരിസ് സ്ലിങ്ങ്ഷോട്ട് ഇന്ത്യയിൽ ആദ്യമായി ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.
2.4 ലിറ്റർ DOHC ഇഞ്ചിനാണ് ഇതിന്റെ കരുത്ത്.രണ്ടുപേർക്ക് യാത്ര ചെയ്യാവുന്ന ഈ വാഹനത്തിന്റെ പ്രത്യേകത ഇതിന്റെ ഡിസൈൻ തന്നെയാണ്.ഒറ്റനോട്ടത്തിൽ ഒരു ലക്ഷ്വറി കാറാണെന്ന് തോന്നുമെങ്കിലും മോട്ടോർ സൈക്കിൾ വിഭാഗത്തിലാണ് കമ്പനി ഇതിനെ ഉൾപ്പെടുത്തിയിരിക്കുന്നത്.അതുകൊണ്ട് തന്നെ ഹെൽമറ്റ് നിർബന്ധമാണെന്നും കമ്പനി മാനുവലിൽ പറയുന്നു.3 പോയന്റ് സീറ്റ് ബെൽറ്റ് ആണ് ഇതിൽ ഉള്ളത് അഡ്ജസ്റ്റ് ചെയ്യാൻ സാധ്യമായ വാട്ടർപ്രൂഫ് സീറ്റ് ഇതിന്റെ മറ്റൊരു പ്രത്യേകത
കൂടാതെ 4.3 ” എൽ.സി.ഡി സ്ക്രീൻ ,ബാക്കപ്പ് ക്യാമറ ,ബ്ലൂടൂത്ത് ,ഓഡിയോ സിസ്റ്റം , എന്നിങ്ങനെ നിരവധി സൗകര്യങ്ങൾ ഈ വാഹനത്തിൽ ഉണ്ട്.അതുകൊണ്ട് തന്നെ ഒരു ലക്ഷ്വറി കാറിന്റെ അനുഭൂതിയും ഈ വാഹനം പ്രദാനം ചെയ്യുന്നു.എടുത്ത് പറയാവുന്ന മറ്റൊരു പ്രത്യേകത ലൈറ്റ്സ് എല്ലാം തന്നെ എൽ .ഇ .ഡി യാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിന്റെ ഉയരം 51.9 ” ഉം വീൽ ബേസ് 105.0 ” ഉം ആണ്. ഗ്രൗണ്ട് ക്ലിയറൻസ് ആകട്ടെ 5 ” ഉം 37.1 ലിറ്റർ ആണ് ഇന്ധനക്ഷമത.
എ.ബി .എസ് ബ്രേക്ക് സിസ്റ്റം ആണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.രണ്ടു വർഷം കമ്പനി വാറണ്ടി നൽകുന്ന ഈ വാഹനത്തിന്റെ ഏറ്റവും വലിയ സവിശേഷത കമ്പനി ഉപഭോക്താവിന് നൽകുന്ന സുരക്ഷിതത്വമാണ്.
Leave a Reply