Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 10, 2026 5:00 pm

Menu

Published on January 1, 2018 at 2:58 pm

കാർ ഓടിച്ചയാൾക്ക് ഹെൽമെറ്റ് ധരിക്കാത്തതിന് പിഴയടയ്ക്കാൻ നോട്ടീസ്; സംഭവം തിരുവനന്തപുരത്ത്

police-fined-car-driver-for-not-wearing-helmet

തിരുവനന്തപുരം: കാര്‍ ഉടമക്ക് ഹെല്‍മറ്റ് ധരിക്കാത്തതിന് പിഴ അടയ്ക്കാന്‍ നോട്ടീസ് അയച്ച് കേരള പോലീസ്. തിരുവനന്തപുരം കുടപ്പനക്കുന്നില്‍ അഡ്വ. സുഹാസ് ബാലചന്ദ്രനാണ് ഹെല്‍മെറ്റ് ധരിക്കാത്തതിന് പിഴ അടയ്ക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് പൊലീസ് നോട്ടീസ് അയച്ചിരിക്കുന്നത്. ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസിനെ അറിയിക്കാനുള്ള വാട്‌സാപ്പ് ഹെല്‍പ്ലൈനില്‍ വന്ന സന്ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

കെഎല്‍ 01 ബികെ 462 നമ്ബറിലുള്ള ടൂ വീലര്‍ നവംബര്‍ 27ന് പാറ്റൂരില്‍ വച്ച് ഹെല്‍മറ്റ് ധരിച്ചില്ലെന്ന കാരണത്താല്‍ നിയമ ലംഘനം നടത്തിയെന്നും അതിനാല്‍ പിഴയടക്കണമെന്നുമായിരുന്നു നോട്ടീസില്‍ പറഞ്ഞിരുന്നത്. എന്നാല്‍ നോട്ടീസില്‍ പറഞ്ഞ നമ്പറിലുള്ളത് തന്റെ വാഹനം തന്നെ ആണ് എങ്കിലും അതൊരു ടൂ വീലര്‍ ആയിരുന്നില്ല, കാര്‍ ആയിരുന്നു എന്ന് സുഹാസ് വ്യക്തമാക്കിയതോടെയാണ് പോലീസിന്റെ അനാസ്ഥ പുറത്തുവന്നത്.

വാട്ട്‌സ്ആപ്പ് ഹെല്‍പ് ലൈനില്‍ വന്ന സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ് അയച്ചതെന്ന പോലീസിന്റെ വാദം ശരിയാണെങ്കില്‍ കൂടെ അത്തരത്തില്‍ ലഭിക്കുന്ന സന്ദേശങ്ങളില്‍ പറയുന്ന വാഹനങ്ങളുടെ വിവരങ്ങള്‍ പോലും അന്വേഷിച്ചു നോക്കാതെയാണ് പോലീസ് നടപടിയെടുക്കാന്‍ ഇറങ്ങുന്നതെന്ന് ഈ സംഭവത്തോടെ വ്യക്തമാകുന്നു.

Loading...

Comments are closed.

More News