Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വാട്സ് ആപ് ഗ്രൂപ്പ് ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്…നിങ്ങൾക്കുള്ള പണിയുമായി പോലീസ് എത്തുന്നു. വാട്സ് ആപ്പ് ഗ്രൂപ്പ് ഉപയോഗിക്കുന്നത് വഴി ഷെയർ ചെയ്യുന്ന ഉള്ളടക്കങ്ങളിൽ ജാഗ്രത പാലിച്ചില്ലെങ്കിൽ അറസ്റ്റിലാകുമെന്ന മുന്നറിയിപ്പാണ് പോലീസ് പോലീസ് നിങ്ങൾക്ക് നൽകുന്നത് . യുവാക്കൾക്കിടയിൽ പ്രചരിപ്പിക്കുന്ന സന്ദേശങ്ങൾ നിയന്ത്രിക്കുന്നതിൻറെ ഭാഗമായി സൈബർ സെൽ ഏർപ്പെടുത്തിയതാണ് ഈ തീരുമാനം.നൂറോളം വാട്സ് ആപ്പ് ഗ്രൂപ്പുകൾക്കെതിരെ കേസെടുക്കാനുള്ള തെളിവുകൾ പോലീസിന് ഇതിനോടകം തന്നെ ലഭിച്ചിട്ടുണ്ടെന്നാണറിയുന്നത്. അത്തരത്തിൽ പിടിക്കപ്പെടുന്നവരുടെ എണ്ണത്തിലും കുറവില്ല.മാത്രമല്ല , നിരവധി പേർ നിരീക്ഷണത്തിലാണ്. ഇവർക്കെതിരെ നിയമ നടപടികൾ എടുക്കാനുള്ള ശ്രമം പോലീസ് തുടങ്ങി കഴിഞ്ഞു. പരിചയ മില്ലാത്ത വ്യക്തികളുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗങ്ങളാകാതിരിക്കണമെന്നും കേസിൽ പിടിക്കപ്പെട്ടാൽ നടപടി എടുക്കുന്നത് ഗ്രൂപ്പ് അഡ്മിനെതിരെയായിരിക്കുമെന്നും പോലീസ് മുന്നറിയിപ്പ് നൽകുന്നു.. പിടിക്കപ്പെട്ടുകഴിഞ്ഞാൽ ഉത്തരവാദി താനല്ല എന്നുള്ള തരത്തിലുള്ള വാദഗതികൾ നിയമപരമായി നിലനിൽക്കുന്നതല്ലെന്നും പോലീസ് പറയുന്നു. ഗ്രൂപ്പിൽ വർഗീയ പരമായോ അസഹിഷ്ണുത ഉളവാക്കുന്ന തരത്തിലുള്ളതുമായ സന്ദേശങ്ങൾ വന്നാൽ അതിൻറെ ഉത്തരവാദിത്തം ഗ്രൂപ്പ് അഡ്മിനും ഫോർവേഡ് ചെയ്യുന്നവർക്കും മാത്രമായിരിക്കില്ല എന്ന മുന്നറിയിപ്പും പോലീസ് നൽകുന്നുണ്ട്. അത്തരത്തിൽ എന്തെങ്കിലും സന്ദേശങ്ങൾ കാണുകയാണെങ്കിൽ പോലീസിനെ വിവരമറിയിക്കേണ്ടതാണ്.സ്കൂൾ വിദ്യാർത്ഥികൾ മുതൽ പ്രൊഫഷണലുകൾ വരെ ഇത്തരം ഗ്രൂപ്പുകളിൽ ഉൾപ്പെടുന്നതായി റിപ്പോർട്ടുണ്ട്. ഇവർക്കെതിരെ നിയമ നടപടികൾ എടുക്കാനുള്ള ശ്രമം പോലീസ് തുടങ്ങി കഴിഞ്ഞു. നിലവിൽ ഐടി ആക്റ്റ് പ്രകാരവും ഐപിസി പ്രകാരവും ജാമ്യമില്ലാത്ത വകുപ്പ് പ്രകാരമുള്ള കുറ്റമാണിത്.ഗ്രൂപ്പിൽ നിന്നും ഒഴിവാക്കിയതിന് ശേഷവും മനപൂർവമായി നിങ്ങളെ ആരെങ്കിലും ഗ്രൂപ്പിലേക്ക് ചേർക്കുകയാണെങ്കിൽ ആ വിവരം പോലീസിലേക്കോ സൈബർ സെല്ലിലേക്കോ വിവരം നൽകേണ്ടതാണ്.
Leave a Reply