Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സ്കോര്‍ട്ട്ലന്റ്:വിദേശരാജ്യങ്ങളിൽ റോഡ് നിയമം ലംഘിക്കുന്നവരെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷയുമായിരിക്കും. കഴിഞ്ഞ ദിവസം ലണ്ടനിൽ തിരക്കേറിയ റോഡ് മുറിച്ചുകടക്കാൻ ശ്രമിച്ച ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ആളു പക്ഷേ വല്യ പ്രമാണിയൊന്നും അല്ല കേട്ടോ, ഒരു പാവം പിടക്കോഴി…ശ്രദ്ധയില്ലാതെ റോഡ് മുറിച്ച് കടന്നതിന് പിടക്കേഴിയെ കസ്റ്റഡിയിലെടുത്ത് പോലീസ്.കസ്റ്റഡിയിലെടുത്തതിന് പുറമേ കോഴി റോഡ് മുറിച്ച് കടക്കാന്‍ ശ്രമിച്ചത് എന്തിനെന്ന് വ്യക്തമാക്കണം എന്ന് ആവശ്യപ്പെട്ട് പോലീസ് അപ്പീലും സമര്‍പ്പിച്ചു.
വെള്ളിയാഴ്ചയായിരുന്നു സംഭവം. വളരെ തിരക്കുള്ള റോഡിനു നടുവിൽ കോഴി നിൽക്കുന്നതു കണ്ട് ഡ്രൈവർമാർ പോലീസിനെ വിവരമറിയിക്കുകയാരുന്നു. പാഞ്ഞെത്തിയ പോലീസ് കോഴിയെ സ്റ്റേഷനിലെത്തിച്ചു. സംഭവത്തില്‍ കോഴിയുടെ ഉടമയെ തേടുകയാണ് പോലീസിപ്പോള്‍. ഇതിനായി പിടിയിലായ കോഴിയുടെ ചിത്രം സഹിതം പോലീസ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്തിട്ടുണ്ട്.ഈ കോഴിയുടെ ഉടമയെ കുറിച്ച് എന്തെങ്കിലും സൂചന ലഭിക്കുന്നവര്‍ വിവരം നല്‍കണമെന്നും പോസ്റ്റില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.കസ്റ്റഡിയിലെടുത്ത കോഴിയെ പോലീസ് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ട്.
Leave a Reply