Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂയോര്‍ക്ക്: മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൊല്ലപ്പെട്ട ഭര്‍ത്താവിന്റെ കുഞ്ഞിനെ ഇപ്പോള്‍ പ്രസവിക്കാനായതിന്റെ സന്തോഷത്തിലാണ് ചൈനാക്കാരിയായ പെയ് ഷിയാ ചെന്‍ എന്ന 29കാരി.
ഭര്‍ത്താവ് കൊല്ലപ്പെട്ട ദിവസം ഷിയാ ചെന്‍ ആലോചിച്ചത് മരിച്ചു പോയ ഭര്‍ത്താവില്‍ എന്നെങ്കിലും തനിക്ക് ഒരു കുഞ്ഞിനെ ഗര്‍ഭം ധരിക്കാനാവുമോ എന്നാണ്. ഭര്‍ത്താവിനെ അഗാധമായി സ്നേഹിച്ച ആ സ്ത്രീയുടെ ആഗ്രഹത്തെ പ്രാവര്‍ത്തികമാക്കാന്‍ ശാസ്ത്രലോകം മുന്‍കൈയെടുത്തതോടെ ആ സ്വപ്നം സാക്ഷാത്കരിക്കപ്പെടുകയായിരുന്നു.

അങ്ങനെ മൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷം ആ പൊലീസുദ്യോഗസ്ഥന്റെ ജീവന്റെ ഒരംശം തന്റെ ഭാര്യയുടെ ഗര്‍ഭപാത്രത്തിലൂടെ ന്യൂയോര്‍ക്ക് പ്രെസ്ബിറ്റേറിയന്‍ ആശുപത്രിയില്‍ പിറവിയെടുത്തു.
2014 ഡിസംബറിലാണ് ന്യൂയോര്‍ക്ക് സിറ്റി പോലീസ് ഉദ്യോഗസ്ഥരായിരുന്ന വെന്‍ജിയന്‍ ലിയുവും റാഫേല്‍ റാമോസും പട്രോളിങ്ങിനിടെ അപ്രതീക്ഷിത ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്. ഡ്യൂട്ടിക്കിടെ ന്യൂയോര്‍ക്കില്‍ കൊല്ലപ്പെടുന്ന ആദ്യത്തെ ഏഷ്യന്‍ അമേരിക്കന്‍ പൊലീസ് ഉദ്യോഗസ്ഥനായിരുന്നു ലിയു(32).
ഭര്‍ത്താവിന്റെ വേര്‍പാടില്‍ കരയുമ്പോഴും അദ്ദേഹത്തിന്റെ കുഞ്ഞിനെ ഗര്‍ഭം ധരിക്കാനാവുമോ എന്ന പ്രതീക്ഷയിലായിരുന്നു ഇരുപത്തിയൊമ്പതുകാരിയായ ചെന്‍. തന്റെ ആഗ്രഹത്തിന് ശാസ്ത്രലോകം കൂടി പിന്തുണ നല്‍കിയതോടെ ആഞ്ചലീന എന്ന കൊച്ചുമിടുക്കിക്ക് ചെന്‍ രണ്ടര വര്‍ഷങ്ങള്‍ക്ക് ശേഷം ജന്‍മം നല്‍കുകയും ചെയ്തു. ന്യൂയോര്‍ക്കിലെ പ്രസ്‌ബെറ്റേറിയന്‍ ആശുപത്രിയില്‍ വച്ചായിരുന്നു ആഞ്ചലീനയുടെ ജനനം.
‘അദ്ദേഹം ഞങ്ങളെ വിട്ടു പോയെങ്കിലും ഇന്നും ഞങ്ങളോടൊപ്പമുണ്ടെന്ന് കരുതുന്നു’ എന്നാണ് ലിയുവിന്റെ ശവസംസ്‌കാര ചടങ്ങനിടെ ഭാര്യ ചെന്‍ പറഞ്ഞത്. ആ വാക്കുകളാണ് ഇന്ന് യാഥാര്‍ത്ഥ്യമായിരിക്കുന്നത്.

1994ല്‍ 12 വയസ്സ് പ്രായമുള്ളപ്പോഴാണ് ലിയുവും അച്ഛനും അമ്മയും ചൈനയില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറുന്നത്. ഇവരുടെ ഏകമകനായിരുന്നു ലിയു. ഏക മകന്‍ നഷ്ടപ്പെട്ട ദുഃഖത്തോടൊപ്പം തങ്ങളുടെ വംശമാകെ നിലച്ചു പോയ ദുഖത്തിലായിരുന്നു ആ അച്ഛനമ്മമാര്‍. ആ ദുഃഖമാണ് ചെന്നിന്റെ നിശ്ചയ ദാര്‍ഢ്യത്തിലൂടെ ഇല്ലാതായിരിക്കുന്നത്.
ചെന്നിന്റെ അഭ്യര്‍ഥനയെ തുടര്‍ന്ന് ശവസംസ്‌കാരത്തിനു മുമ്പ് ലിയുവിന്റെ ബീജം ശേഖരിച്ചിരുന്നു. കൃത്രിമ ബീജസങ്കലനം നടത്തി ഒത്തിരി തവണ പരാജയപ്പെട്ടെങ്കിലും ചെന്‍ പിന്‍വാങ്ങിയില്ല. മാത്രമല്ല പരാജയപ്പെട്ട കഥകള്‍ ലിയുവിന്റെ മാതാപിതാക്കളെ ചെന്‍ അറിയിച്ചതേയില്ല. ഒടുവില്‍ ആഞ്ജലീന ജനിച്ചപ്പോഴാണ് ആ സന്തോഷ വാര്‍ത്ത ഇരുവരും അറിയുന്നത്. ആശുപത്രിയില്‍ പേരക്കുഞ്ഞിനെ കാണാന്‍ വന്ന ഇരുവര്‍ക്കും കരച്ചിലടക്കാന്‍ സാധിച്ചില്ല. നെഞ്ചോട് ചേര്‍ത്ത് വിതുമ്പിക്കൊണ്ടാണ് അവര്‍ തങ്ങളുടെ കൊച്ചു മകളെ വരവേറ്റത്.
Leave a Reply