Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 23, 2026 5:11 pm

Menu

Published on June 16, 2015 at 10:12 am

സിഐഎസ്എഫിനെതിരേ പൊലീസ് റിപ്പോര്‍ട്ട്

police-report-against-cisf

കോഴിക്കോട്: കരിപ്പൂരില്‍ സിഐഎസ്എഫ് ജവാന്‍മാരുടെ നേതൃത്വത്തില്‍ അരങ്ങേറിയത് മാപ്പര്‍ഹിക്കാത്ത കുറ്റകൃത്യമെന്ന് പൊലീസ് റിപ്പോര്‍ട്ട്. രാജ്യസുരക്ഷയെത്തന്നെ ബാധിക്കുന്നതും വിമാനത്താവളത്തിനുള്ളില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതുമാണ് അരങ്ങേറിയത്. കാവലേല്‍പിച്ചവര്‍തന്നെ അക്രമകാരികളായ സാഹചര്യത്തില്‍ കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാവണമെന്നും ഇവര്‍ക്കാര്‍ക്കും ജാമ്യം അനുവദിക്കരുതെന്നും പൊലീസ്.
കഴിഞ്ഞ ദിവസം അറസ്റ്റിലായ നാല് സിഐഎസ്എഫ് ജവാന്‍മാരെ മഞ്ചേരി കോടതിയില്‍ ഹാജരാക്കിയപ്പോള്‍ നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് കേസന്വേഷിക്കുന്ന കൊണ്ടോട്ടി പൊലീസ് സിഐഎസ്എഫ് ജവാന്‍മാര്‍ക്കെതിരേ അതിരൂക്ഷ ആക്ഷേപങ്ങള്‍ ഉന്നയിച്ചത്.
അതിനിടെ, വിമാനത്താവളത്തിലുണ്ടായ സംഘര്‍ഷത്തില്‍ പരുക്കേറ്റ് സ്വകാര്യാശുപത്രിയില്‍ കഴിയുന്ന ഫയര്‍ ആന്‍ഡ് സേഫ്റ്റി സൂപ്പര്‍വൈസര്‍ അജികുമാറിന്‍റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ആശുപത്രിയിലെത്തി അന്വേഷണം നടത്തുന്ന കൊണ്ടോട്ടി സിഐ ഡി. സന്തോഷാണ് ഡിസ്ചാര്‍ജ് ചെയ്ത ഉടന്‍ അറസ്റ്റ് രേഖപ്പെടുത്തിയത്. അജികുമാറും സിഐഎസ്എഫും തമ്മിലുള്ള വാക്കേറ്റമാണ് അനിഷ്ടസംഭവങ്ങള്‍ക്ക് കാരണമായത്. അജികുമാറിനൊപ്പം ചികിത്സയിലുണ്ടായിരുന്ന സണ്ണി തോമസിനെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്കു മാറ്റി. ഇയാളുടെ കാലിനും കൈക്കും ഗുരുതര പരുക്കുള്ളതിനാല്‍ ചികിത്സക്കുശേഷം മാത്രമേ അറസ്റ്റ് ഉണ്ടാകുകയുള്ളൂവെന്ന് സിഐ പറഞ്ഞു. സിഐഎസ്എഫ് ജവാന്‍റെ മരണത്തിന് കാരണക്കാരനായ സിഐഎസ്എഫ് എസ്ഐ സീതാറാം ചൗധരിയുടെ അറസ്റ്റും അദ്ദേഹത്തിന്‍റെ ഡിസ്ചാര്‍ജിനുശേഷം മാത്രമേ ഉണ്ടാകുകയുള്ളൂ. മനഃപൂര്‍വമല്ലാത്ത നരഹത്യക്കാണ് ഇയാള്‍ക്കെതിരേ കേസെടുത്തത്. അതുകൂടാതെ അജികുമാറിന്‍റെ പരാതിയില്‍ കഴിഞ്ഞ ദിവസം ഒരു മര്‍ദനക്കേസുകൂടി ചൗധരിയുടെ മേല്‍ ചുമത്തിയിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News