Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 23, 2026 7:29 pm

Menu

Published on May 19, 2016 at 12:05 am

ഫേസ്ബുക്ക് റിയാക്ഷന്‍ ബട്ടണുകള്‍ ഉപയോഗിക്കരുതെന്ന് പോലീസ്‌

police-warn-citizens-not-to-use-facebooks-reaction-buttons-3

ഫേസ്‌ബുക്ക്‌ അടുത്തിടെ അവതരിപ്പിച്ച റിയാക്ഷന്‍ ബട്ടണുകള്‍ ഉപയോഗിക്കരുതെന്ന്‌ പോലീസ്‌. ബെല്‍ജിയം പൊലീസാണ്‌ പൗരന്മാര്‍ക്ക്‌ ഇങ്ങനെയൊരു നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്‌. ഉപയോക്‌താവിന്റെ മനോവികാരങ്ങള്‍ വ്യക്‌തമാക്കാനുള്ള അവസരമായാണ്‌ ഫേസ്‌ബുക്ക്‌ റിയാക്ഷന്‍ ബട്ടണുകള്‍ അവതരിപ്പിച്ചിരിക്കുന്നത്‌. എന്നാല്‍ ഇത്‌ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുമെന്നാണ്‌ പോലീസ്‌ പറയുന്നത്‌. റിയാക്ഷന്‍ ബട്ടണ്‍ അമര്‍ത്തുന്നതിലൂടെ ഉപയോക്‌താവ്‌ ഏത്‌ മൂഡിലാണെന്ന്‌ ഫേസ്‌ബുക്ക്‌ മനസ്സിലാക്കുന്നു.ഉപയോക്‌താവ്‌ സന്തോഷത്തിലാണോ, ദുഖത്തിലാണോ എന്നെല്ലാം മനസ്സിലാക്കി കഴിയുമ്പോള്‍ അതിനനുസരിച്ചുള്ള പരസ്യങ്ങള്‍ ന്യുസ്‌ ഫീഡില്‍ എത്തുമെന്നും അതിനാല്‍ സ്വകാര്യത സംരക്ഷിക്കണമെന്ന്‌ ആഗ്രഹിക്കുന്നവര്‍ റിയാക്ഷന്‍ ബട്ടണ്‍ ഉപയോഗിക്കരുതെന്നാണ്‌ നിര്‍ദേശം.കഴിഞ്ഞ ഫ്രെബുവരിയിലാണ് ഫെയ്‌സ്ബുക്ക് റിയാക്ഷന്‍ ബട്ടനുകള്‍ അവതരിപ്പിച്ചത്. മുമ്പ്‌ ഉണ്ടായിരുന്ന ലൈക്ക്‌ ബട്ടണോടൊപ്പം അഞ്ച്‌ ബട്ടണുകള്‍ കൂടിയാണ്‌ ഫേസ്‌ബുക്ക്‌ അടുത്തിടെ അവതരിപ്പിച്ചത്‌. ബട്ടണുകളില്‍ അമര്‍ത്തുന്നതിനനുസരിച്ച്‌ ജനങ്ങളുടെ മനോവികാരങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കുമെന്നും ഇത്‌ പരസ്യക്കാരെ അറിയിച്ച്‌ പരസ്യങ്ങള്‍ എപ്പോള്‍ ന്യുസ്‌ഫീഡില്‍ എത്തിക്കാമെന്ന്‌ തീരുമാനിക്കാനാവുമെന്നും ബെല്‍ജിയന്‍ പോലിസ്‌ പറയുന്നു.സന്തോഷം, ദുഖം, ദേഷം, എന്നിങ്ങനെ വികാരങ്ങള്‍ പ്രകിടപ്പിക്കുന്നതിലൂടെ സോഫ്‌റ്റ്വെയറുകളുടെ സഹായത്തോടെ ഈ റിയാക്ഷനുകള്‍ വിശകലനം ചെയ്യുകയാണ്‌ ഫേസ്‌ബുക്ക്‌ ചെയ്യുന്നത്‌.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News