Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 19, 2026 12:38 pm

Menu

Published on October 17, 2016 at 2:05 pm

വിളിക്കാത്ത കല്യാണത്തിന് ഉണ്ണാനെത്തുന്നത് പതിവാക്കിയ ടെക്‌നോപാര്‍ക്കിലെ ടെക്കികളെ ഒടുവിൽ പൊലീസ് കൈയ്യോടെ പിടികൂടി

police-warned-those-who-attended-the-marriage

തിരുവനന്തപുരം: വിളിക്കാത്ത കല്യാണത്തിന് ഉണ്ണാനെത്തിയ യുവാക്കളെ ഒടുവിൽ പൊലീസ് പൊക്കി. ടെക്‌നോപാർക്ക് ജീവനക്കാരും എൻജിനിയറിങ് വിദ്യാർത്ഥികളും ഉൾപ്പെടെയുള്ള സംഘമാണ് പിടിയിലായത്.അതോടെ സംഗതി ആകെ നാറ്റക്കേസായി. ടെക്‌നോപാര്‍ക്കിനു സമീപത്തെ ഒരു കല്യാണമണ്ഡപത്തില്‍ കല്യാണങ്ങള്‍ക്കു ഭക്ഷണം തികയാതെ വരുന്നതു തുടര്‍ക്കഥയായതോടെയാണ് ഭക്ഷണം കഴിക്കാനെത്തിയവരെ നിരീക്ഷിച്ചത്. തുടര്‍ന്നാണ് ടെക്കികളെ കൈയോടെ പിടിച്ചത്. ടെക്‌നോപാര്‍ക്കിലെ ചെറുകിട കമ്പനികളിലെ ചില ജീവനക്കാരും എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ഥികളും അടങ്ങിയ സംഘമാണ് പിടിയിലായത്. ഇവരെ താക്കീത് നല്‍കി വിട്ടയച്ചു.

ഭക്ഷണം കഴിച്ചുകൊണ്ടിരിക്കേ പരിചയമില്ലാത്തവരെ വരന്റെയും വധുവിന്റെയും ബന്ധുക്കള്‍ ചേര്‍ന്നു പിടികൂടുകയായിരുന്നു. പതിവായി ഭക്ഷണം തികയുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ഓഡിറ്റോറിയം ഉടമയുടെ ആവശ്യപ്രകാരമാണ് വധുവിന്റെയും വരന്റെയും ബന്ധുക്കള്‍ ഉണ്ണാനെത്തിയവരെ നിരീക്ഷിച്ചത്. പൊലീസും സ്ഥലത്തെത്തിയിരുന്നു.സദ്യ തികയുന്നില്ലെന്നു നിരവധി വിവാഹപ്പാര്‍ട്ടികള്‍ പരാതിപ്പെട്ടതോടെ ക്ഷണിക്കപ്പെടാതെ ഉണ്ണാന്‍ ആളുകള്‍ വരുന്നതായി സംശയിച്ചിരുന്നു. ഇക്കാര്യം ഉടമ പൊലീസിനെ അറിയിച്ചിരുന്നു. പൊലീസിന്റെ നിര്‍േദശപ്രകാരമാണ് കഴിഞ്ഞദിവസം നടന്ന കല്യാണത്തില്‍ സദ്യ ഉണ്ണാനെത്തുന്നവരെ നിരീക്ഷിക്കാന്‍ ബന്ധുക്കളോട് ഉടമ ആവശ്യപ്പെട്ടത്.

പല വിവാഹങ്ങളിലും ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കു ഭക്ഷണം നല്‍കാന്‍ കഴിയാതെവന്നത് നാണക്കേടുണ്ടാക്കിയെന്നു കാട്ടിയാണ് ഉടമയ്ക്കു ഓഡിറ്റോറിയം വാടകയ്‌ക്കെടുത്തവര്‍ പരാതി നല്‍കിയിരുന്നത്.തിരുവനന്തപുരത്തെ പ്രധാന കല്യാണമണ്ഡപങ്ങളിലൊന്നാണ് ഇത്. ആഡംബര വിവാഹങ്ങള്‍ ഏറെ ഇവിടെ നടക്കാറുണ്ട്. കൃത്യമായി അതിഥികളെ കണക്കുകൂട്ടി നടത്തുന്ന കല്യാണങ്ങളില്‍ അമ്പതോളം പേര്‍ക്കു പലപ്പോഴും ഭക്ഷണം തികയാറില്ലായിരുന്നു. തങ്ങള്‍ തമാശയ്ക്കാണ് ഭക്ഷണം കഴിക്കാന്‍ ക്ഷണിക്കാത്ത കല്യാണത്തില്‍ പങ്കെടുത്തതെന്നു പിടിയിലായവര്‍ പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News