Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സിയോണ്‍: ഇനി മുതല്‍ ഒരു കോളില്‍ 200 പേരെ വരെ ഒന്നിച്ച് വിളിക്കാം.കേൾക്കുമ്പോൾ അവിശ്വസനീയമെന്ന് തോന്നുമെങ്കിലും സംഗതി സത്യമാണ്. ആന്‍ഡ്രോയ്ഡിലെ ഒരു ആപ്ലികേഷനാണ് ഇത് സാധ്യമാക്കുന്നത്.പോപ്പ്‌കോണ്‍ ബസ്സ് എന്നാണ് ഈ ആപ്ലികേഷന്റെ പേര്.ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ നിന്നും സൗജന്യമായി ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. 200 രാജ്യങ്ങളില്‍ ലഭിക്കുന്ന പ്രശസ്‌ത സന്ദേശ ശെകമാറ്റ ആപ്ലിക്കേഷന്‍ ലൈനാണ് ഈ ആപ്ലിക്കേഷനു പിന്നില്‍. ആന്‍ഡ്രോയിഡ് ഫോണുകളിലാണ് നിലവില്‍ ഈ ആപ് ഉപയോഗിക്കാന്‍ സാധിക്കുക. സൗജന്യ ആപ് ആയാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്.മുമ്പ് ഇന്റര്‍നെറ്റ് ഉപയോഗിച്ചുള്ള കോളുകളില്‍ 25 പേരെയേ ഒന്നിച്ച് കണക്‌ട് ചെയ്യാന്‍ണ്‍ സാധിക്കുകയുണ്ടായിരുന്നുള്ളു. ഇതിനാണ് പോപ്പ്‌കോണ്‍ ബസ് നവീകരിച്ചിരിക്കുന്നത്. വ്യവസായികള്‍ക്കും സംരംഭകര്‍ക്കും പുതിയ ആപ്ലിക്കേഷന്‍ സഹായകരമാകുമെന്നാണ് വിലയിരുത്തല്‍.അതേസമയം.ഈ ആപിന്റെ സാങ്കേതിക വശം കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
Leave a Reply