Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 16, 2025 7:15 am

Menu

Published on January 29, 2018 at 2:32 pm

പോപ്പ്‌കോണ്‍ കഴിക്കാമോ..??

popcorn-healthy-food

പോപ്പ്‌കോണ്‍ കഴിക്കാമോ..? എന്തു ചോദ്യമാണ് അല്ലെ. ഏതായാലും നമുക്ക് നോക്കാം പോപ്പ്‌കോണ്‍ കഴിക്കാന്‍ പറ്റുമോ ഇല്ലയോ എന്ന്. പോപ്പ് കോണിന് എല്ലായിടത്തും വന്‍ സ്വീകാര്യതയാണ് ഉളളത്. കലോറിയുടെ അളവ് കുറവായതും ഒപ്പം ഫൈബറിന്റെ അളവ് കൂടുതലുളളതും ഇതിനെ മികച്ച പലഹാരങ്ങളുടെ ഗണത്തില്‍ ഉള്‍പ്പെടുത്താന്‍ കാരണമായി. എന്നാല്‍ എല്ലാ പോപ്പ്കോണിലും ഈ ഗുണങ്ങളില്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്.

പോളിഫിനോള്‍സ്, ആന്റി ഓക്സിഡന്റുകള്‍ തുടങ്ങിയ പഴങ്ങളിലും പച്ചക്കറികളിലും മറ്റും കാണപ്പെടുന്നവായുടെ അംശങ്ങള്‍ പോപ്കോണിലും ഉളളതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. പോപ്പ്കോണില്‍ അടങ്ങിയിരിക്കുന്ന ചില ആന്റി ഓക്സിഡന്റുകള്‍ക്ക് ക്യാന്‍സറിനെ ചെറുക്കാനുളള കഴിവുണ്ടെന്നും പഠനം നടത്തിയ യൂണിവേഴ്സിറ്റി ഓഫ് സ്‌ക്രാന്‍ടണിലെ ഗവേഷകര്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ എല്ലാ പോപ്പ്കോണും ഒരേ രീതിയില്‍ അല്ല ഉണ്ടാക്കുന്നത് എന്നതിനാല്‍ ഇതിന്റെ ഗുണങ്ങളിലും വ്യത്യാസമുണ്ടാകും.

എയര്‍ പോപ്പ്ഡ് പോപ്പ്കോണിലാണ് കാലറി ഏറ്റവും കുറവുളളത്. മൈക്രോവേവ് പോപ്പ്കോണില്‍ എയര്‍ പോപ്പ്ഡ് പോപ്പ്കോണിലുളളതിനേക്കാള്‍ ഇരട്ടി കാലറി ഉണ്ടാകും. വീട്ടില്‍ എണ്ണയില്‍ സ്വയം ഉണ്ടാക്കുന്ന പോപ്പ്കോണില്‍ കാലറി ഇതിലും ഉയരും.

മൈക്രോവേവ് പോപ്പ്കോണില്‍ 43 ശതമാനവും കൊഴുപ്പാണ് അടങ്ങിയിരിക്കുന്നത്. എന്നാല്‍ വീട്ടില്‍ എണ്ണയില്‍ സ്വയം തയ്യാറാക്കുന്ന കോണില്‍ 28 ശതമാനം മാത്രമേ കൊഴുപ്പ് അടങ്ങിയിട്ടുളളു. അമേരിക്കയില്‍ നടന്ന ഒരു പഠനം അനുസരിച്ച് ഒരു ഇടത്തരം വലിപ്പമുളള പോപ്പ്കോണും നുരയുന്ന ഡ്രിങ്കും കൂടി 1,610 കലോറിയും 60 ഗ്രാം കൊഴുപ്പുമാണ് നിങ്ങള്‍ക്ക് സമ്മാനിക്കുന്നത്. 24 സ്പൂണ്‍ ബട്ടര്‍ കഴിക്കുന്നതിന് തുല്യമാണ് ഇത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News