Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കല്പറ്റ: നഗരസഭ പഴയ ബസ്സ്റ്റാന്‍ഡിലെ ടി.വി.യില്‍ പട്ടാപ്പകല്‍ നീലച്ചിത്ര പ്രദര്‍ശനത്തെ തുടർന്ന് ടി.വി. ഓപ്പറേറ്റര്‍ മേപ്പാടി പറമ്പില്‍വീട്ടില്‍ മന്‍സൂറിനെ (32) പോലീസ് അറസ്റ്റ് ചെയ്തു. ഏറെ സമയത്തിനുശേഷം നാട്ടുകാരാണ് കേബിള്‍ മുറിച്ച് സംപ്രേഷണം നിര്‍ത്തിയത്. ചൊവ്വാഴ്ച 10.30നാണ് സംഭവം. കുട്ടികളും സ്ത്രീകളും അടക്കം നിരവധി യാത്രക്കാര്‍ ബസ് കാത്തുനില്കുമ്പോഴാണ് സിനിമാ പ്രദര്‍ശനം. സംഭവമറിഞ്ഞ് സമീപത്തെ വ്യാപാരികളും നാട്ടുകാരും എത്തി ബഹളം വെച്ചു. 15 മിനിറ്റോളം നീലച്ചിത്രം പ്രദര്‍ശിപ്പിച്ചുവെന്ന് കല്പറ്റ പോലീസ് പറഞ്ഞു.
സ്റ്റാന്‍ഡിലെ ടെലിവിഷനില്‍ പരസ്യം സംപ്രേഷണം ചെയ്യുന്നതും മറ്റും കരാറെടുത്തയാളുടെ ജോലിക്കാരനാണ് പോലീസ് അറസ്റ്റ് ചെയ്ത മന്‍സൂര്‍. ബസ്സ്റ്റാന്‍ഡില്‍ സ്ഥാപിച്ചിട്ടുള്ള രണ്ട് ടി.വി.കളില്‍ ഒന്നിലാണ് നീലച്ചിത്രം പ്രദര്‍ശിപ്പിച്ചത്. നാട്ടുകാര്‍ എത്തിയപ്പോള്‍ ഓപ്പറേറ്ററുടെ മുറി പൂട്ടിയിട്ട നിലയിലായിരുന്നു.
സ്ഥലത്തെത്തിയ പോലീസ് മുറിയില്‍ പരിശോധന നടത്തി കമ്പ്യൂട്ടര്‍ പിടിച്ചെടുത്തു. ടി.വി.യില്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള പരസ്യങ്ങള്‍ കോപ്പി ചെയ്തിരുന്ന കമ്പ്യൂട്ടര്‍ പെന്‍െ്രെഡവില്‍ നീലച്ചിത്രം കോപ്പിചെയ്തതാണ് പ്രശ്‌നമായതെന്ന് പോലീസ് പറഞ്ഞു.
Leave a Reply