Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അടുത്ത അഞ്ചുവർഷത്തിനുള്ളിൽ അശ്ലീല വിഡിയോകളുടെ കാഴ്ച്ചക്കാർ കുത്തനെ വർധിക്കുമെന്ന് റിപ്പോർട്ട്.ബ്രിട്ടൻ ആസ്ഥാനമായ ഡിജിറ്റൽ മാർക്കറ്റ് റിസർച്ച് സ്ഥാപനമായ ജൂനിപെർ റിസർച്ചിന്റേതാണ് കണ്ടെത്തൽ.വരുന്ന അഞ്ചുവർഷത്തിനുള്ളിൽ ഓൺലൈൻ വഴിയുള്ള അശ്ലീല വിഡിയോകൾ കാണുന്നവർ 42ശതമാനമായി വർധിക്കുമെന്നാണ് പഠനം പറയുന്നത്.2020 ആകുമ്പോഴേക്കും പോൺ വിഡിയോ കാണുന്നവരുടെ തോത് 19 ബില്യണിലേക്കെത്തും.ത്രീജി, 4ജി, വൈ-ഫൈ പോലുള്ള ദ്രുദഗതിയിൽ വ്യക്തതയോടെ വിഡിയോകൾ കാണുവാനുള്ള സംവിധാനങ്ങളാണ് ഒരുപരിധിവരെ പോൺ വിഡിയോയിലേക്ക് ആകർഷിക്കുന്നവരുടെ എണ്ണം വർധിപ്പിക്കുന്നത്.
അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളിലാണ് പോൺ വിഡിയോ കാഴ്ച്ചക്കാരുടെ എണ്ണം കൂടുതലുള്ളതന്നെും പഠനത്തിൽ വ്യക്തമായി.
Leave a Reply