Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 11:06 am

Menu

Published on June 11, 2015 at 2:58 pm

‘സെക്‌സ്‌പ്ലൊറേഷന്‍സ്’ ; ബഹിരാകാശത്തും ഇനി പോണ്‍ വീഡിയോ

pornhub-space-program-sexploration

പല മേഖലകളുടെയും ബഹിരാകാശ സാധ്യതകള്‍ തേടുന്ന ഇക്കാലത്ത്, പോര്‍ണോഗ്രാഫിയും പുതിയ സാധ്യതകൾ തേടുകയാണ്. ചരിത്രത്തിലാദ്യമായി ബഹിരാകാശത്ത് വെച്ച് ഒരു അഡള്‍ട്ട് വീഡിയോ ഷൂട്ടുചെയ്യാനൊരുങ്ങുകയാണ് ‘പോണ്‍ഹബ്ബ്’ എന്ന അഡള്‍ട്ട് വീഡിയോ സൈറ്റ്.

‘സെക്‌സ്‌പ്ലൊറേഷന്‍സ്’ ( Sexploration ) എന്ന വീഡിയോ പദ്ധതിക്കായുള്ള ബഹിരാകാശ ദൗത്യം 2016 ല്‍ വിക്ഷേപിക്കാനാണ് ഉദ്ദേശം.

വീഡിയോയുടെ നിര്‍മാണച്ചെലവിനായി 34 ലക്ഷം ഡോളര്‍ അതായത് ഏതാണ്ട് 22 കോടി രൂപ, ക്രൗഡ്ഫണ്ടിങ് വഴി ശേഖരിക്കാനുള്ള നടപടി ആരംഭിച്ചു കഴിഞ്ഞു. ‘ഇന്‍ഡിഗോഗോ’ ( IndieGogo ) എന്ന ക്രൗഡ്ഫണ്ടിങ് സൈറ്റ് വഴിയാണ് പണം സമാഹരിക്കുന്നത്.

ആദ്യ 18 മണിക്കൂര്‍കൊണ്ട് 211 പേരില്‍നിന്നായി 4,940 ഡോളര്‍ ഈ സ്‌പേസ് പോണ്‍ ഫിലിം പദ്ധതിക്ക് ലഭിച്ചുകഴിഞ്ഞു. 60 ദിവസമാണ് ഫണ്ട് ശേഖരണം.

പ്രതിവര്‍ഷം 160 ലക്ഷം വിസിറ്റുള്ള സൈറ്റാണ് പോണ്‍ഹബ്ബ്. ബഹിരകാശ വീഡിയോപദ്ധതി വിജയിച്ചില്ലെങ്കില്‍, ഫണ്ട് മുഴുവന്‍ തിരിച്ചുനല്‍കുമെന്ന് സൈറ്റ് വ്യക്തമാക്കിയിട്ടുണ്ട്.

മനുഷ്യന്‍ ഇതുവരെ ബഹിരാകാശത്ത് വെച്ച് രതിയിലേര്‍പ്പെട്ടിട്ടില്ല. ഗുരുത്വബലമില്ലാത്തിടത്തും സെക്‌സിലേര്‍പ്പെടാന്‍ കഴിയുമെന്ന് ഗവേഷകര്‍ പറയുന്നുണ്ടെങ്കിലും അതിന്റെ സാധ്യത ഇതുവരെ പരിശോധിക്കപ്പെട്ടിട്ടില്ല.

ഫണ്ട് നല്‍കുന്നവര്‍ എത്ര തുക നല്‍കി എന്നതിനെ ആശ്രയിച്ചിരിക്കും പ്രതിഫലം. വലിയ തുക മുടക്കുന്നവര്‍ക്ക് ബഹിരാകാശത്ത് ഷൂട്ട് ചെയ്യുന്ന മുഴുവന്‍ വീഡിയോയും ലഭിക്കും.

പോണ്‍ താരങ്ങളായ ഇവ ലോവിയ, ജോണി സിന്‍സ് എന്നിവരാണ് സെക്‌സ്‌പ്ലൊറേഷന്‍സില്‍ അഭിനയിക്കുക. ബഹിരാകാശ യാത്രയ്ക്ക് മുമ്പ് അവര്‍ക്ക് ആറുമാസത്തെ തീവ്രപരിശീലനം നല്‍കുമെന്ന് സൈറ്റ് അറിയിച്ചു.

Loading...

Leave a Reply

Your email address will not be published.

More News