Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പലതരത്തിലുള്ള ഫോട്ടോഷൂട്ടുകളും നമ്മൾ കണ്ടിരിക്കും.എന്നാൽ മരിച്ച കുഞ്ഞിനൊപ്പമുള്ള അമ്മയുടെ ഫോട്ടോഷൂട്ട് അധികമാരും കണ്ടിട്ടുണ്ടാകില്ല. ഈ വാർത്ത കേൾക്കുമ്പോൾ ആദ്യമൊന്ന് ആരായാലും ഞെട്ടും. സ്വന്തം കുഞ്ഞിനെ മാറോട് ചേർത്ത് പിടിക്കുന്ന ഒരു അമ്മയും അരികിൽ ഭർത്താവും ഉള്ള ഫോട്ടോകളാണ് ഇപ്പോൾ പ്രചരിക്കുന്നത്. കുഞ്ഞിന് അമ്മ കുട്ടിക്കുപ്പായങ്ങൾ അണിയിക്കുന്നതും ഈ ഫോട്ടോയിൽ കാണാം. 33 ആഴ്ചയായപ്പോൾ ഉദരത്തിൽ വെച്ച് തന്നെ ഈ അമ്മയുടെ കുഞ്ഞ് മരിച്ചിരുന്നു.
–

–
എന്നാൽ ജീവിതകാലം മുഴുവൻ ഓർത്തിരിക്കാൻ ഈ അമ്മ തൻറെ കുഞ്ഞിൻറെ ഫോട്ടോഷൂട്ട് നടത്തുകയായിരുന്നു. ഇത്തരത്തിൽ ഫോട്ടോഷൂട്ട് നടത്തിയതിൽ താൻ ദുഃഖിക്കില്ലെന്നും തനിക്ക് ജീവിതകാലം മുഴുവൻ സൂക്ഷിക്കാനുള്ള തൻറെ ജനിക്കാത്ത മകൻറെ ഓർമ്മയാണിതെന്നും ആ അമ്മ പറഞ്ഞു. പ്രസവം മുതല്‍ ശവമടക്ക് വരെയുള്ള ഓരോ നിമിഷവും ഫോട്ടോഗ്രാഫർ തൻറെ ക്യാമറയിൽ പകർത്തിയിട്ടുണ്ട്.ജീവനില്ലാത്ത തന്റെ കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്ന അമ്മയുടെ ഫോട്ടോ ആരുടേയും കണ്ണ് നനയിപ്പിക്കും.
–

–

–

–

–

–

–

–

Leave a Reply