Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കാണാൻ അഴകുള്ള നഖങ്ങൾ ആഗ്രഹിക്കാത്തവരുണ്ടാകില്ല. ഇന്ന് മിക്ക പെൺകുട്ടികളുടെയും കയ്യില്‍ നെയില്‍ പോളിഷ് ഉണ്ടാകാറുണ്ട്. അത് നഗരമാണെങ്കിലും നാട്ടിൻപുറമാണെങ്കിലും ഒരു മാറ്റവുമില്ല. നഖത്തിൻറെ ഭംഗി കൂട്ടാനാണ് എല്ലാവരും നെയിൽ പോളീഷ് ഉപയോഗിക്കുന്നത്. ഡ്രസ്സുകൾക്കനുസരിച്ച് പല നിറത്തിലുള്ള നെയിൽ പോളീഷുകളും ഇന്ന് ലഭ്യമാണ്. നെയിൽ പോളീഷ് നഖത്തിൽ നിന്നും മായ്ച്ചു കളയാനാണ് റിമൂവർ ഉപയോഗിക്കുന്നത്. എന്നാൽ ഇതിന് മാത്രമല്ല റിമൂവർ . ഇതുകൊണ്ട് മറ്റു ചില ഉപയോഗങ്ങളും ഉണ്ട്. കണ്ണാടിയിലും കാറിൻറെ ഗ്ലാസ്സിലുമൊക്കെ സ്റ്റിക്കർ ഒട്ടിച്ചതിൻറെ പാടുകൾ ഉണ്ടാകാറുണ്ട്. ഇത് മാറ്റാൻ പഞ്ഞിയിൽ അൽപം റിമൂവർ മുക്കി സ്റ്റിക്കറിൻറെ പശയുള്ള ഭാഗത്ത് അമർത്തി തിരുമ്മുക. അപ്പോൾ പാടുകൾ അവശേഷിക്കാതെ പശ മുഴുവനായും മാറും. സ്വിച്ച് ബോർഡിൽ ഉണ്ടാകുന്ന മഞ്ഞ നിറം മാറാനും അഴുക്കകറ്റാനും റിമൂവർ കൊണ്ട് തുടച്ചാൽ മതി. റേസറുകൾ അണുവിമുക്തമാകാനും ബ്ലേഡിനടിയിലുള അഴുക്കകറ്റാനും ഇവ റിമൂവറിൽ മുക്കിവെച്ചാൽ മതി.
–
–
സൂപ്പർ ഗ്ലൂ ഉപയോഗിക്കുമ്പോൾ ഇത് വിരലിൽ ഒട്ടുന്നത് സ്ഥിരമാണ്. ഈ പശ കയ്യിലായാൽ പോകാൻ വളരെ പ്രയാസമാണ്. എന്നാൽ ഒരു കഷ്ണം പഞ്ഞിയിൽ റിമൂവർ മുക്കി വിരലിൽ ഉരസിയാൽ പശ പെട്ടെന്ന് ഇളകിപ്പോകാൻ സഹായിക്കും. പ്ലാസ്റ്റിക് വാച്ചിൽ ഉണ്ടാകുന്ന പോറലുകൾ ഇല്ലാതാക്കാൻ പഞ്ഞിയിൽ റിമൂവർ മുക്കി തുടച്ചാൽ മതി. എന്നാൽ അമർത്തി തുടയ്ക്കാതെ സൂക്ഷിക്കേണ്ടതാണ്. ഇല്ലെങ്കിൽ പ്ലാസ്റ്റിക്കിൽ തുളകൾ വീഴാൻ സാധ്യത ഉണ്ട്. കമ്പ്യൂട്ടർ കീബോർഡ് വൃത്തിയാക്കാനും റിമൂവർ സഹായിക്കും. റിമൂവർ പഞ്ഞിയിൽ മുക്കി ഓരോ കീകളും തുടയ്ക്കാവുന്നതാണ്. ചൈനാപാത്രങ്ങളിലെ കറകൾ നീക്കാൻ കറയുള്ള ഭാഗത്ത് റിമൂവർ പഞ്ഞിയിൽ മുക്കി അമർത്തി തുടച്ചാൽ മതി.
–
–
പെർമനൻറ് മാർക്കറിൻറെ പാടുകൾ കൈയ്യിലായാൽ അത് മായ്ച്ചു കളയാൻ പഞ്ഞിയിൽ റിമൂവർ മുക്കി തുടച്ചാൽ അത് പെട്ടെന്ന് പോകും. വിനൈൽ ഫ്ളോറിങ് ചെയ്ത തറകളിൽ ഉണ്ടാകുന്ന പാടുകൾ നീക്കം ചെയ്യാൻ റിമൂവർ പഞ്ഞിയിലാക്കി അമർത്തി തുടയ്ക്കുക. എന്നാൽ തറയുടെ ഏതെങ്കിലും ഒരു ഭാഗത്ത് ചെയ്തുനോക്കിയ ശേഷം അല്പസമയം കഴിഞ്ഞിട്ടും ആ സ്ഥലത്ത് കുഴപ്പമൊന്നും ഇല്ലെന്നു ഉറപ്പ് വരുത്തിയ ശേഷം മാത്രം ഉപയോഗിക്കുക.
Leave a Reply