Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 9, 2025 3:29 pm

Menu

Published on November 7, 2014 at 12:14 pm

കൊതിയൂറും പ്രോണ്‍ റൈസ്….!!

prawns-rice-recipe

ചെമ്മീൻ എന്നു കേൾക്കുമ്പോഴേ വായിൽ വെള്ളമൂറും അല്ലെ…??? ചെമ്മീൻ കൊണ്ട് ഒട്ടേറെ വിഭവങ്ങൾ നമ്മൾ തയ്യാറാക്കാറുണ്ട്. ചെമ്മീൻ മുളകിട്ടതും, പൊരിച്ചതും, ഫ്രൈ ചെയ്തതും, ചെമ്മീൻ വടയും, സൂപ്പും, ബിരിയാണിയും, എല്ലാം എല്ലാർക്കും ഏറെ പ്രിയപ്പെട്ടവയാണ്. ഇവിടെ ഇതാ ഒരു പുതിയ വിഭവം.. പ്രോണ്‍സ് റൈസ്… ബിരിയാണിയുടെ വിഭാഗത്തിൽ പെദുത്താവുന്ന ഈ വിഭവം വളരെ എളുപ്പം എന്നാൽ ഏറെ രുചികരവുമായ ഒരു വിഭവമാണ്… പരീക്ഷിച്ചു നോക്കികൊളു….

ചേരുവകൾ:
ചെമീന്‍ – 250 ഗ്രാം
ബസ്മതി അരി – ഒരു കിലോ
സവാള (വലുത്) – രണ്ടെണ്ണം (നേർമയാക്കി അരിഞ്ഞത്‌)
ഇഞ്ചി – രണ്ട് കഷ്ണം (ചെറുതാക്കി അരിഞ്ഞത്‌)
വെളുത്തുള്ളി – ഒരു കുടം (ചെറുതാക്കി അരിഞ്ഞത്‌)
പൈനാപ്പിള്‍ – അര കപ്പ്‌ (ചതുര കഷ്ണമാക്കിയത്)
തക്കാളി – ഒരു കപ്പ്‌ (ചെറുതാക്കി അരിഞ്ഞത്‌)
വറ്റല്‍ മുളക് – 4 എണ്ണം
കറുവാപട്ട – രണ്ട് വലിയ കഷ്ണം
ഏലക്ക – ആറെണ്ണം
ഗ്രാമ്പു – അഞ്ചു എണ്ണം
മഞ്ഞള്‍പൊടി – കാല്‍ ടീസ് സ്പൂണ്‍ (മഞ്ഞ നിറം ആവശ്യമെങ്കിൽ )
സവാള വറുത്ത് – അര കപ്പ്‌
മല്ലിച്ചപ്പ് – ഒരു കപ്പ്‌ (മുറിച്ചത്)
ഉപ്പ് – ആവശ്യത്തിന്
ഓയിൽ – മുക്കാല്‍ കപ്പ്‌
നെയ്യ് -3 ടേബിൾ സ്പൂണ്‍
വെള്ളം – ഒന്നര കപ്പ്‌ (തിളപ്പിച്ചത് )
വെള്ളം – 3 ലിറ്റർ (അരി വേവിക്കാൻ)
പാകം ചെയ്യുന്ന രീതി
ചുവടു കട്ടിയുള്ള പാത്രത്തിൽ മൂന്ന് ലിറ്റര്‍ വെള്ളം ഒഴിച്ചു അടുപ്പിൽ വെക്കുക. തിളക്കുമ്പോള്‍ അതില്‍ മഞ്ഞള്‍പൊടി,ഒന്ന് പൊട്ടിച്ച ഗ്രാമ്പു(3 എണ്ണം), ഏലക്ക(5 എണ്ണം), കറുവാപട്ട(ഒന്നര കഷ്ണം), പാകത്തിന് ഉപ്പു എന്നിവയും കഴുകി വൃത്തിയാക്കിയ അരിയും പകുതി വേവ് ആകുന്ന വരെ പാകം ചെയ്യുക. എന്നിട്ട് അരി കോരി മാറ്റുക.
വേറെ ഒരു പാത്രം എടുത്ത് അതിൽ ആവശ്യത്തിന് ഓയിൽ ഒഴിച്ച് അതിലേക്ക് സവാളയും, ഇഞ്ചിയും അരിഞ്ഞതും വെളുത്തുള്ളി അരിഞ്ഞതും ഇട്ടു വഴറ്റുക. വറ്റല്‍ മുളകും, ചെറിയ കഷണം പട്ടയും, ഗ്രാമ്പുവും, ഒരു ഏലക്കയും ചെറുതാക്കി പൊട്ടിച്ച് വെക്കുക . അത് വഴറ്റിയ സവാളയില്‍ ഇട്ടു നന്നായി എണ്ണ തെളിയുന്നതുവരെ ഇളക്കുക. അതിനുശേഷം മുറിച്ചു വെച്ചിരിക്കുന്ന തക്കാളി ചേര്‍ത്ത് വഴറ്റുക. പിന്നീടു ചെമീനും ഒന്നര കപ്പ്‌ തിളച്ച വെള്ളവും, ഉപ്പും ചേര്‍ത്ത് മൂടി വച്ച് വേവിക്കുക. ചെമീന്‍ വെന്തു ചാറ് കുറുകുമ്പോള്‍ വാങ്ങുക. ചോറിലേക്ക്‌ വറുത്ത സവാളയും,പൈനാപ്പിളും ചേര്‍ത്ത് ഇളക്കുക. ചോറും കുറുകിയ ചെമീന്‍ ചാറുംഅടുക്കുകളാക്കി ഒരു പത്രത്തില്‍ നിരത്തുക. അടിഭാഗം കരിഞ്ഞു പോകാതിരിക്കാൻ പത്രത്തിന് അടിയിൽ ഫോയിൽ പേപ്പറോ വാഴയിലയോ വെച്ച ശേഷം അടുക്കുകളാക്കാം. മുകളില്‍ കുറച്ചു നെയ്യൊഴിച്ച് മല്ലിച്ചപ്പും കൂടെ ഇട്ട ശേഷം പാത്രം മൂടി തീക്കനലിലോ ചെറു തീയിലോ വച്ച് ഒന്ന് കൂടി വേവിക്കുക. വിളമ്പുമ്പോൾ ഒരു ഭാഗത്ത് നിന്ന് താഴേക്ക് സ്പൂണ്‍ ഇറക്കി ചോറും ചെമ്മീൻ മസാലയും യോജിപ്പിച്ചു യോജിപ്പിച്ചു വിളമ്പണം.
17-cook

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News