Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പണ്ടു കാലത്ത് കഷണ്ടി വരുന്നത് പ്രായമാകുന്നതിൻറെ ലക്ഷണമായിരുന്നു. എന്നാൽ ഇന്നത്തെ കാലത്ത് 25-35 പ്രായമുള്ള ചെറുപ്പക്കാരില്‍ പോലും കഷണ്ടി കണ്ടുവരുന്നു. കഷണ്ടി മാത്രമല്ലാ, മുടി കൊഴിയലും മുടി നരയ്ക്കലും ഇപ്പോൾ സർവ്വസാധാരണമായിക്കഴിഞ്ഞു. ജോലിഭാരം മൂലമുള്ള പിരിമുറുക്കങ്ങളും വേണ്ട രീതിയില്‍ മുടി സംരക്ഷിക്കാനുള്ള സമയം കിട്ടാത്തതുമാണ് കഷണ്ടിക്കും മുടി കൊഴിച്ചിലിനുമെല്ലാം കാരണമാകുന്നത്. കഷണ്ടി ഉണ്ടാകുന്നതിൻറെ മൂല കാരണം മുടി കൊഴിയുന്നത് തന്നെയാണ്. മുടിയുടെ കാര്യത്തിൽ അൽപം ശ്രദ്ധ കൊടുത്താൽ കഷണ്ടി ഉണ്ടാകുന്നതിൽ നിന്നും രക്ഷപ്പെടാം.
–
–
1. നനഞ്ഞ മുടി ഒരിക്കലും ചീർപ്പ് ഉപയോഗിച്ച് ചീകരുത്. പകരം കൈകൊണ്ട് തന്നെ ആദ്യം ഒതുക്കുക. അല്ലാത്തപക്ഷം മുടി പോട്ടിപോകാനുള്ള സാധ്യത ഏറെയാണ്.
2. മുടി വളരെ മൃദുലമാണ്. അതിനാൽ കുളി കഴിഞ്ഞ് വെള്ളം കളയാനായി മുടി അമർത്തി തോർത്തരുത്. ഇത് വളര്‍ന്നു വരുന്ന മുടി മുരടിച്ചു പോകുന്നതിന് കാരണമാകും. അതിനാൽ മൃദുവായ ടവലുപയോഗിച്ച് സാവധാനത്തിൽ തോർത്തി വെള്ളം കളയുന്നതാണ് നല്ലത്.
–
–
3.മുടിക്ക് നിറം കൊടുക്കുന്നതും ജെല്ലുകളുപയോഗിക്കുന്നതും ഇപ്പോഴത്തെ ഒരു ട്രെൻഡാണ്. എന്നാൽ ഇതിൻറെ ഉപയോഗം മുടിയുടെ സ്വാഭാവിക വളര്‍ച്ച മുരടിച്ചു പോകുന്നതിന് കാരണമാകും.കാരണം ഇവയില്‍ നിരവധി രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്.
4.നീളം കുറഞ്ഞ മുടി കൈകാര്യം ചെയ്യാനും കുളി കഴിഞ്ഞാൽ ഉണങ്ങാനും എളുപ്പമാണ്.അതിനാൽ മുടി വെട്ടിയൊതുക്കി വയ്ക്കാന്‍ ശ്രമിക്കുക.
–
–
5.നീട്ടുക, ചുരുട്ടുക തുടങ്ങിയ പരീക്ഷണങ്ങള്‍ മുടിയിൽ നടത്താതിരിക്കുന്നതാണ് നല്ലത്.ഇത് മുടിയുടെ സ്വാഭാവിക ആരോഗ്യത്തിന് ദോഷം ചെയ്യും. നിങ്ങളുടേത് പെട്ടെന്ന് പൊട്ടിപോകുന്ന മുടിയാണെങ്കിൽ ഒരിക്കലും ഇത്തരം പരീക്ഷണങ്ങൾ നടത്തരുത്.
6.വെളിച്ചെണ്ണ പുരട്ടി മസാജ് ചെയ്യുന്നത് മുടികൊഴിയുന്നത് തടയും. മിനോക്‌സിഡില്‍ അടങ്ങിയ ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നത് മുടികൊഴിച്ചില്‍ തടയുന്നുവെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്.
–
–
7.വളരെ അടുത്തതും അകന്നതുമായ പല്ലുകളുള്ള ചീപ്പ് ഉപയോഗിക്കരുത്. വല്ലാതെ ചുരുണ്ട മുടിയുള്ളവരാണെങ്കില്‍ അല്‍പം അകലമുള്ള പല്ലുകളുള്ള ചീപ്പുപയോഗിക്കുന്നതാണ് നല്ലത്. ചീപ്പിനു പകരം ഹെയര്‍ ബ്രഷുകളും ഉപയോഗിക്കുന്നവരുണ്ട്. എന്നാല്‍ മുടി തീരെ കട്ടി കുറഞ്ഞതും അറ്റം പിളരാനുള്ള പ്രവണതയുള്ളതുമാണെങ്കില്‍ ഹെയര്‍ ബ്രഷുകള്‍ ഒഴിവാക്കുന്നതാണ് നല്ലത്.
Leave a Reply