Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പാചകം ചെയ്യുന്നതിന് വേണ്ടിയുള്ള വീട്ടമ്മമാരുടെ ഉത്തമ സഹായിയാണ് ഗ്യാസ് സിലിണ്ടറുകൾ.എന്നാൽ ശ്രദ്ധിച്ചുപയോഗിച്ചില്ലെങ്കില്‍ അപകടസാധ്യത വർദ്ധിപ്പിക്കുന്ന കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്നവയാണ് ഇവ.ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെരിച്ചുണ്ടാകുന്ന അപകടങ്ങളുടെ കാര്യത്തിൽ ഒട്ടും കുറവല്ല.ഗ്യാസ് സിലിണ്ടര്‍ അപകടങ്ങൾ ഒഴിവാക്കാനുള്ള ചില മാർഗ്ഗങ്ങളാണ് ഇവിടെ പറയുന്നത്.അവ എന്തൊക്കെയാണെന്ന് നോക്കാം.
സിലിണ്ടര്‍ എപ്പോഴും വായു സഞ്ചാരമുള്ളിടത്തേ വയ്ക്കാവൂ. ജനാലുകളും വാതിലുകളുമെല്ലാം ഉള്ളിടത്ത് ഗ്യാസ് സിലിണ്ടര്‍ സൂക്ഷിയ്ക്കുക. ലീക്ക് പോലുള്ളവയുണ്ടെങ്കില്‍ ഗ്യാസ് എളുപ്പം പുറത്തേയ്ക്കു പോകാന്‍ ഇതു സഹായിക്കും.
സിലിണ്ടര്‍ കുഴിയിലിറക്കിവയ്ക്കുന്നതും അടപ്പുകൊണ്ട് അടച്ച് വയ്ക്കുന്നതും മറയ്ക്കുന്നതും അപകടസാധ്യത കൂടും.
അടുക്കളയില്‍ ഗ്യാസ് സിലിണ്ടര്‍ സൂര്യപ്രകാശം തട്ടാത്ത സ്ഥലത്താണ് വയ്‌ക്കേണ്ടത്. അതിശക്തമായ സൂര്യപ്രകാശം ഏറ്റാല്‍ ചൂടുകാരണം സിലിണ്ടറിനുള്ളിലെ മര്‍ദം അധികമാവുകയും അത് പൊട്ടിത്തെറിക്ക് വഴിയൊരുക്കുകയും ചെയ്യാം.
സിലിണ്ടര്‍ ചെരിച്ചിടാനോ ഉരുട്ടിക്കൊണ്ടുപോകാനോ പാടില്ല. അത് സിലിണ്ടറിനുള്ളിലെ ദ്രവരൂപത്തിലുള്ള ഇന്ധനം പുറത്തേക്ക് ഒഴുകാനിടയാക്കും.
ഗ്യാസ് സിലിണ്ടര്‍ ഫിറ്റ് ചെയ്യുമ്പോഴും മാറ്റുമ്പോഴും അടുക്കളയിലെ വാതിലുകളും ജനാലകളും തുറന്നിട്ട് വായു സഞ്ചാരയോഗ്യമാക്കണം.
ഉപയോഗിയ്ക്കാത്ത സമയത്ത് ഗ്യാസ് സിലിണ്ടറിന്റെ വാല്‍വ് ഓഫാക്കിയിടണം. രാത്രി കിടക്കുന്നതിനു മുന്‍പും പുറത്തു പോകുന്നതിനു മുന്‍പുമെല്ലാം ഇക്കാര്യം ഉറപ്പു വരുത്തണം.
ഗ്യാസ് സിലിണ്ടറില്‍ നിന്നും സ്റ്റൗവിലേയ്ക്കു ബന്ധിപ്പിയ്ക്കുന്ന ട്യൂബ് ഇടയ്ക്കിടെ പരിശോധിയ്ക്കണം. ഗുണനിലവാരമുള്ളവ മാത്രം വാങ്ങുക. ഇതില്‍ വിള്ളലുകളുണ്ടോയെന്നു പരിശോധിയ്ക്കുകയും വേണം.
ഗ്യാസ് ലീക്ക് ചെയ്യുന്നുവെന്ന് സംശയം തോന്നിയാല്‍ ആ ഭാഗത്ത് സോപ്പ് വെള്ളം ഉപയോഗിച്ച് പരിശോധിക്കുക. സോപ്പ് കുമിളകള്‍ രൂപംകൊള്ളുകയാണെങ്കില്‍ ഗ്യാസ് ലീക്കുണ്ടെന്ന് തീര്‍ച്ചയാക്കാം.
തീപ്പെട്ടി ഉരച്ച് ഒരിക്കലും ഗ്യാസ് ലീക്ക് ഉണ്ടോയെന്ന് പരിശോധിക്കരുത്.
ഗ്യാസ് പൊക്കിയെടുത്തു കൊണ്ടുപോകുമ്പോള്‍ തല കീഴായി പിടിയ്ക്കരുത്. ഇതിന്റെ അടപ്പും സീലുമെല്ലാം കൃത്യമായി ഉറപ്പിയ്ക്കുകയും വേണം.
ഉപയോഗം കഴിഞ്ഞാല്‍ റെഗുലേറ്റര്‍ നിര്‍ബന്ധമായും ഓഫ് ചെയ്യണം.
ഗ്യാസിന്റ മണം വരുന്നുണ്ടെങ്കില്‍ അടുപ്പ് കത്തിക്കരുത്. ഉടന്‍ വിതരണക്കാരനെ അറിയിച്ച് സിലിണ്ടര്‍ മാറ്റി വാങ്ങണം.
ഗ്യാസ് തീരാറാകുമ്പോള്‍ വരുന്ന മണം പേടിക്കേണ്ടതില്ല. ലീക്ക് ചെയ്യുന്നത് തിരിച്ചറിയാന്‍ ഗ്യാസില്‍ ചേര്‍ക്കുന്ന മിസൈല്‍ മെര്‍ക്കാപ്റ്റന്‍ എന്ന രാസവസ്തുവാണ് ഇതിനു കാരണം. സിലിണ്ടര്‍ കാലിയാകാറാകുമ്പോള്‍ ഇത് കൂടുതല്‍ അളവില്‍ പുറത്തേക്ക് വരും.
ഗാസ് സ്റ്റൌ ഉപയോഗിക്കുന്ന അടുക്കളയില്‍ മണ്ണെണ്ണയോ വിറകോ സൂക്ഷിക്കരുത്. മണ്ണെണ്ണ സ്റ്റൌവും ഗ്യാസടുപ്പിനടുത്ത് വയ്ക്കരുത്.
Leave a Reply