Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സാന്റിയാഗോ: അമ്മ ഉപേക്ഷിച്ച കുഞ്ഞിനെ പാലൂട്ടിയ നായയുടെ സ്നേഹം സോഷ്യൽ മീഡിയകളിൽ ചർച്ചയാവുന്നു. ഒരു വര്‍ക്ക് ഷോപ്പില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞ് ഭക്ഷണവും ജലവുമില്ലാതെ അവശനിലയിലായിരുന്നു. തുടര്‍ന്ന്, ഗര്‍ഭിണിയായ നായ കുഞ്ഞിനെ പാലൂട്ടുകയായിരുന്നു. ചിലിയിലാണ് സംഭവം.
രണ്ടു വയസ്സുകാരനായ കുഞ്ഞിനെയാണ് മദ്യപിച്ച് ലക്കുകെട്ട അമ്മ അറിക തുറമുഖ നഗരത്തിലെ വര്‍ക്ക് ഷോപ്പില്‍ ഉപേക്ഷിച്ചത്. ഭക്ഷണവും വെള്ളവുമില്ലാതെ അവശ നിലയിലായ കുഞ്ഞിനെ അയല്‍ വീട്ടിലെ ഗര്‍ഭിണിയായ നായ മുലയൂട്ടുകയായിരുന്നു. ആളൊഴിഞ്ഞ വര്‍ക്ക് ഷോപ്പില്‍ കുഞ്ഞിന് നായ പാലൂട്ടുന്നത് ശ്രദ്ധയില്‍ പെട്ട നാട്ടുകാര്‍ അധികൃതരെ വിവരമറിയിച്ചു. തുടര്‍ന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ എത്തി കുഞ്ഞിനെ ആശുപത്രിയിലാക്കി. നായ പാലൂട്ടിയതിനാലാണ് കുഞ്ഞ് മരണത്തില്‍നിന്ന് രക്ഷപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പട്ടിണിയും ത്വക് രോഗങ്ങളും കാരണം അവശനാണ് കുഞ്ഞ്. മദ്യപിച്ച് ലക്കു കെട്ട നിലയല്‍ അമ്മ അവിടെ എത്തിയെങ്കിലും കുഞ്ഞിനെ അവര്‍ക്കൊപ്പം വിടാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ല.
ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്ത കുഞ്ഞിനെ ശിശുക്ഷേമ കേന്ദ്രത്തിലാക്കിയിരിക്കുകയാണ്.
–
–
Leave a Reply