Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2025 12:31 am

Menu

Published on July 9, 2015 at 3:32 pm

കെനിയയിലെ കല്ല് തിന്നുന്ന ഗർഭിണികൾ…!

pregnant-kenyan-women-eating-stones

ഗര്‍ഭിണികളായിരിക്കുന്ന സമയത്ത് സ്ത്രീകള്‍ക്ക് ചില  പ്രത്യേക ഭക്ഷണ സാധാനങ്ങളോട് താൽപര്യ മുണ്ടാകുമെന്ന് പറഞ്ഞു കേൾക്കാറുണ്ട്.നമ്മുടെ നാട്ടിലാണെങ്കിൽ ചക്കയോടും മാങ്ങയോടു  മൊക്കെയായിരിക്കും ഇവർക്ക് താല്‍പര്യം. എന്നാൽ ആഫ്രിക്കൻ രാജ്യമായ കെനിയയിലെ ഗര്‍ഭിണികള്‍ക്ക്  ഇവയൊന്നും വേണ്ട. കുറച്ച് കല്ല് കിട്ടിയാൽ മതി .ഒഡോവ എന്ന   പേരിലറിയപ്പെടുന്ന കല്ലുകളാണ് ഇവർ തിന്നുന്നത്. പേരിന് കുറച്ച് സ്റ്റൈൽ കൂടി പോയെന്ന് വച്ച് പ്രത്യേക സ്വാദെന്തെങ്കിലുമുള്ള കല്ലുകളാണിതെന്ന് ആരും തെറ്റിദ്ധരിക്കരുത്. സാധാരണ ക്വാറികളില്‍ നിന്നു ശേഖരിക്കുന്ന കല്ലുകള്‍ തന്നെയാണിവ. ഗര്‍ഭിണി ആയിരിക്കുമ്പോള്‍ കല്ലുകള്‍ കഴിക്കാന്‍ പ്രത്യേക താല്‍പര്യം തോന്നുമത്രേ. ഗര്‍ഭിണികളുടെ ആശ തീര്‍ക്കാനായി നിരത്തുകളിലുള്ള കൊച്ചു സ്റ്റാളുകളിലും പ്രധാന ചന്തകളിലുമെല്ലാം ഒഡോവ എന്ന് വിളിക്കുന്ന കല്ലുകള്‍ വില്‍പനക്കായി വച്ചിട്ടുണ്ട്.ഈ ഭക്ഷണ കല്ലുകള്‍ക്ക് വലിയ ഡിമാന്‍ഡ് ആണെന്ന് പ്രധാന മാര്‍ക്കറ്റുകളില്‍ കല്ലുകള്‍ വിതരണം ചെയ്യുന്ന ബ്രോക്കര്‍ ലിയാ അദിഹാമ്പോ പറഞ്ഞു. മാത്രമല്ല കല്ലിനെപ്പോലെ ഇത്ര ലാഭകരമായ വസ്തുവും വേറെയില്ലെന്നാണ് അദിഹാമ്പോ പറയുന്നത്.ഡോക്ടര്‍മാരും ഈ കല്ല് തീറ്റയെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നതാണ് രസകരമായ മറ്റൊരു കാര്യം. പുതുമണ്ണിന്റെ ഗന്ധം പോലെ കല്ലുകളുടെ മണം അവയെ ഭക്ഷിക്കാന്‍ പ്രേരിപ്പിക്കുന്നുവെന്നാണ് കെനിയയിലെ ഗര്‍ഭിണികൾ പറയുന്നത്.

Pregnant Kenyan Women Eating Stones1

ഒരു തവണ കഴിച്ചാല്‍ വീണ്ടും വീണ്ടും കഴിച്ചു കൊണ്ടിരിക്കാന്‍ തോന്നും.കല്ല് മാത്രമല്ല, കളിമണ്ണ്, മണല്‍, ചേറ് എന്നിവയും കെനിയന്‍ ഗര്‍ഭിണികളുടെ ഇഷ്ട ഭക്ഷണങ്ങളാണ്.ഗര്‍ഭാവസ്ഥയില്‍ ഉണ്ടാകുന്ന കാല്‍സ്യത്തിന്റെയും ധാതുക്കളുടേയും കുറവ് നികത്താന്‍ ഇത്തരം കല്ലുകള്‍ നല്ലതാണെന്ന്  നെയ്റോബി ആല്‍ഫാ ക്ലിനികിലെ ഡോ. ജേന്‍ മവാംഗി  പറയുന്നത്.കല്ലുകള്‍ കഴിക്കുന്നവര്‍ക്ക് മറ്റ് തരത്തിലുള്ള മരുന്നുകള്‍ നല്‍കേണ്ട ആവശ്യമില്ല. എന്നാല്‍ ഈ കല്ലുകള്‍ ചിലപ്പോള്‍ അണുബാധക്ക് കാരണമാകാമെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നുണ്ട്. ഗര്‍ഭിണികള്‍ കല്ലുകള്‍ ഭക്ഷിക്കുന്നത് കുഞ്ഞുങ്ങളുടെ ആരോഗ്യത്തെ ബാധിക്കുമെന്ന് ആഫ്രിക്കന്‍ കൌണ്‍സില്‍ ഫോര്‍ ദ ഗിഫ്റ്റഡ് ആന്‍ഡ് ടാലന്റഡ്(ACFGT) നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

Pregnant Kenyan Women Eating Stones2

Pregnant Kenyan Women Eating Stones3


Loading...

Leave a Reply

Your email address will not be published. Required fields are marked *

More News