Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 11, 2024 7:54 pm

Menu

Published on August 31, 2015 at 3:13 pm

ഗർഭിണിയെന്ന് തെറ്റിദ്ധരിപ്പിച്ച് വയറിനുള്ളിലൊളിപ്പിച്ച മയക്കുമരുന്നുമായി സ്ത്രീ പിടിയിൽ

pregnant-with-drugs-woman-lands-in-hyderabad

ഹൈദരാബാദ്:ഏഴുമാസം ഗർഭിണിയാണെന്ന് അവകാശപ്പെട്ട് വിമാനത്താവളത്തിലെത്തിയ സ്ത്രീയുടെ വയറ്റിൽ നിറയെ മയക്കുമരുന്ന്. ദക്ഷിണാഫ്രിക്ക സ്വദേശിനിയായ മോസിയ മൂസയാണ് പൊലീസിന്റെ പിടിയിലായത്. ഇന്നലെ രാവിലെ ഹൈദരാബാദിലെ രാജീവ് ഗാന്ധി രാജ്യാന്തര വിമാനത്തവളത്തിലായിരുന്നു സംഭവം.

ചെറിയ പോളിമര്‍ പാക്കറ്റുകളില്‍ മയക്കു മരുന്നുകള്‍ നിറച്ച് അവ വിഴുങ്ങുകയായിരുന്നു യുവതി.
32കാരിയായ മോസിയ മൂസയാണ് അറസ്റ്റിലായത്. ദുബൈയില്‍നിന്ന് ഇ.കെ 526 എമിറേറ്റ്സ് വിമാനത്തിലാണ് ഇവര്‍ ആര്‍.ജി.ഐ വിമാനത്താവളത്തില്‍ എത്തിയത്. ഏഴ് മാസം ഗര്‍ഭിണിയാണെന്നും നടക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു. യാത്രാ രേഖകള്‍ പരിശോധിച്ചപ്പോള്‍ സംശയം ബലപ്പെട്ട കസ്റ്റംസ് അധികൃതര്‍ ഇവരെ ആശുപത്രിയില്‍ എത്തിച്ചു. അവിടെ നടത്തിയ പരിശോധനയിലാണ് വയറ്റിലുണ്ടായിരുന്നത് മയക്കു മരുന്നു പൊതികളാണ് എന്നു മനസ്സിലായത്. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ മയക്കു മരുന്നുകള്‍ ഒളിപ്പിച്ചതായി ഇവര്‍ സമ്മതിച്ചു. പിന്നീട്, ഇവരുടെ വയറ്റില്‍ നിന്ന് 16 പാക്കറ്റ് മയക്കു മരുന്ന് കണ്ടെത്തി. എന്നാല്‍, ഇതിനായി ശസ്ത്രക്രിയ നടത്തിയില്ലെന്ന് അധികൃതര്‍ പറഞ്ഞു.

ജൊഹനസ് ബര്‍ഗില്‍നിന്ന് ദുബൈയിലെത്തി അവിടെ നിന്ന് ബ്രസീലിലെ സാവോപോളോയിലേക്ക് പോയി ഉടന്‍ തന്നെ വീണ്ടും ദുബൈയിലെത്തി അവിടെ നിന്നാണ് യുവതി ഹൈദരാബാദില്‍ എത്തിയത്. കാക്കെയിന്‍ അടക്കമുള്ള മയക്കുമരുന്നുകളുടെ ഇടപാടുകള്‍ ഏറ്റവുമേറെ നടക്കുന്ന സ്ഥലങ്ങളില്‍ ഒന്നാണ് സാവോപോളോ. ഇവിടെ നിന്നാവണം ഇവര്‍ മയക്കുമരുന്ന് വാങ്ങിയത് എന്നു സംശയിക്കുന്നു. മയക്കുമരുന്നുകള്‍ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടില്ല. അതു കഴിഞ്ഞാല്‍, മാത്രമേ ഏതൊക്കെയാണ് അവയെന്ന് ബോധ്യമാവൂ.

Loading...

Leave a Reply

Your email address will not be published.

More News